
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: പരിസ്ഥിതിയും ആവാസ വ്യവസ്ഥയും ആശങ്കാകുലമായ ചര്‍ച്ചകള്‍ക്ക് വിഷയമായിക്കൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ വാണിജ്യ വ്യവസായ പദ്ധതികളും സംരംഭങ്ങളും സുസ്ഥിര വികസന കാഴ്ചപ്പാടുള്ളതായിരിക്കണമെന്ന് യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. റിസോഴ്സ് ആന്റ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റീവ് (റൈന്‍) ഇക്കോഗാതര് എന്ന പേരില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തനുമായ ബഷീര്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തി.
ലാഭതൃഷണയുടെ വികസന സങ്കല്പങ്ങള് മണ്ണും വായുവും വെള്ളവും മലിനമാക്കുമ്പോള്‍ മനുഷ്യന്റെ ജൈവിക സത്തയെ തിരിച്ചറിഞ്ഞുള്ള ജീവിത ശൈലിയിലേക്ക് മടങ്ങിപ്പോക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐകുരാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായ ‘മാറ്റമാവുക; സുസ്ഥിരതയെ ആശ്ലേഷിക്കുക’ ശീര്‍ഷകത്തില്‍ റൈന്‍ റിസോഴ്സ് പേഴ്സണ്‍ അബ്ദുസ്സലാം പരി പ്രമേയപ്രഭാഷണം നടത്തി. മുഈനുദ്ദീന് പയ്യന്നൂര്‍ മോഡറേറ്ററായ ചടങ്ങില്‍ ശരീഫ് മലബാര്‍ ആമുഖ പ്രഭാഷണം നടത്തി. ഷഫീഖ് പുറക്കാട്ടിരി ഖിറാഅത്ത് നടത്തി.
അബൂതാഹിര്‍ കുളങ്ങര, റഫീഖ് വൈലത്തൂര്‍, ഫൈസല്‍ ഫിനിക്സ്, നിസാര്‍ പയ്യന്നൂര്‍ പങ്കെടുത്തു. ഷഫീര്‍ ചങ്ങരംകുളം സ്വാഗതവും യാഷിഖ് അന്നാര നന്ദിയും പറഞ്ഞു.