
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യഭ്യാസ പരിചരണ കേന്ദ്രമായ അല്‍ ഇബ്തിസാമ സെന്റര്‍ ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസില്‍ വിദ്യാര്‍ഥികള്‍ക്കായി ഈദ് അല്‍ ഇത്തിഹാദ് പരിപാടികള്‍ സംഘടിപ്പിച്ചു. യുഎഇയുടെ സാംസ്കാരിക പൈതൃകം സ്മരിക്കുന്നതായി പരിപാടി. മെഹന്തി ഡിസൈന്‍,ഫെയ്സ് പെയിന്റിങ്,യുഎഇടെ തനത് ഭക്ഷണപാനീയങ്ങള്‍ തയാറാക്കല്‍ തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. ഇബ്തിസാമ കുട്ടികള്‍ രൂപം നല്കിയ കരകൗശല വസ്തുക്കള്‍ പാരമ്പര്യ രീതിയില്‍ മജ്ലിസില്‍ കാഴ്ചവച്ചു. ആശംസാ കാര്‍ഡില്‍ മധുര പലഹാരങ്ങള്‍ ഘടിപ്പിച്ച് ഭിന്നശേഷികുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരും പരസ്പരം കൈമാറിയത് മനസിന് കുളിര്മയേകുന്ന കാഴ്ചയായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഭിന്നശേഷി കുട്ടികളോടൊപ്പം കേക്ക് മുറിച്ചും യുഎഇ ഭൂപടത്തിന് നിറങ്ങള്‍ ചാര്‍ത്തിയും ഈദ് അല്‍ ഇത്തിഹാദ് പരിപാടി ഉദ്ഘാടനം ചെയ്തു. അല്‍ ഇബ്തിസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇര്‍ഷാദ് ആദം പരിപാടിക്ക് നേതൃത്വം നല്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റി അംഗം യൂസഫ് സഗീര്‍ പ്രസംഗിച്ചു. അല്‍ ഇബ്തിസാമ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ റിയ അല്‍ മുല്ല നന്ദി പറഞ്ഞു.