
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : യുഎഇയുടെ 53ാംദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ‘ഈദ് അല്‍ ഇത്തിഹാദ്’ എന്ന പേരിലാണ് ഡിസംബര്‍ രണ്ടിന് ആഘോഷങ്ങള്‍ നടക്കുക. തലസ്ഥാന നഗരിയായ അബുദാബിയലാണ് പ്രധാന പരിപാടികളും ആഘോഷങ്ങളും അരങ്ങേറുന്നത്. അലങ്കാരങ്ങളും ഒരുക്കങ്ങ ളും ആവേശപൂര്‍വമാണ് നടന്നുകൊണ്ടിരിക്കുന്നത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മനോഹരമായ അലങ്കാര വിളക്കുകള്‍ മിഴി തുറന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ തലസ്ഥാന നഗരി വര്‍ണങ്ങളില്‍ മുങ്ങിക്കുളിക്കും. രാജ്യത്തുടനീളം ചതുര്‍വര്‍ണ ദേശീയപതാകയും പാറിക്കളിക്കും. അംബരചുംബികളായ കെട്ടിടങ്ങളിലും സൗന്ദര്യപ്രഭ തെളിയും. ഇതിനായി നിരവധി കമ്പനികളാണ് രാപകലില്ലാതെ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. യുഎഇയുടെ പാതയോരങ്ങളും കോര്‍ണീഷുകളും അത്യാകര്‍ഷകമാകും. ആഘോഷം നടക്കുന്നത് യുഎഇയിലാണെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ചൈന സജീവമാണ്. കഴിഞ്ഞ കാലങ്ങളില്‍ വന്‍കൊയ്ത്താണ് ചൈന ഇതിലൂടെ നേടിയത്. യുഎഇ ദേശീയ പതാകയുമായി ബന്ധപ്പെട്ടു കര്‍ശന നിര്‍ദേശങ്ങള്‍ വന്നതുകൊണ്ട് വിവിധ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന് വിലക്കുണ്ട്. ദേശീയദിനാഘോഷത്തോടനുബന്ധിച്ചു നാലുദിവസം ഒരുമിച്ചു അവധി ലഭിക്കുമെന്ന സന്തോഷത്തിലാണ് പ്രവാസികള്‍. വാരാന്ത്യ അവധിയും ഡിസംബര്‍ രണ്ടും മൂന്നും ഒന്നിച്ചുവരുന്നതോടെയാണ് നാലുദിവസത്തെ അവധി ലഭിക്കുക. പലരും നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പ് നടത്തുന്നുണ്ടെങ്കിലും അമിത ടിക്കറ്റ് പ്രതിബന്ധമാവുകയാണ്. അതേസമയം യുഎഇയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഈ മാസം അവസാനത്തോടെ വന്‍തിരക്കാണ് അനുഭവപ്പെടുക. അവധിദിനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സന്ദര്‍ശകരാല്‍ നിറഞ്ഞൊഴുകും.