
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ദുബൈ കെഎംസിസി ഈദ് അല്‍ ഇതിഹാദ് ആഘോഷ പരിപാടി വന്‍ വിജയമാക്കാന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രചാരണ കണ്വെന്ഷന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര സ്വാഗതം പറഞ്ഞു, അഷ്റഫ് കൊടുങ്ങല്ലൂര്‍,നൗഫല്‍ പുത്തന്‍പുരയില്‍,ഉമ്മര്‍ കെകെ,അബൂ ഷമീര്‍,ബഷീര്‍ പെരിഞ്ഞനം,മുഹമ്മദ് അക്ബര്‍,ഹനീഫ് തളിക്കുളം പ്രസംഗിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്,മുസ്തഫ(കൈപ്പമംഗലം),ഷറഫുദ്ദീന് സികെ (ഗുരുവായൂര്‍),ഷാജഹാന് ജാസി(മണലൂര്‍),മുസമ്മില്‍ തലശ്ശേരി(ചേലക്കര),ബഷീര്‍ ഇടശ്ശേരി(നാട്ടിക),അഷ്കര്‍ പുത്തന്‍ചിറ(കൊടുങ്ങല്ലൂര്‍),അലി വെള്ളറക്കാട്(കുന്നംകുളം),ഷമീര്‍ പണിക്കത്ത്(തൃശ്ശൂര്‍) മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ട്രഷറര്‍ ബഷീര്‍ വരവൂര്‍ നന്ദി പറഞ്ഞു.