
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തിന് ഉത്സവച്ഛായ പകര്‍ന്ന് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്കാരിക മഹാസമ്മേളനം ഡിസംബര്‍ ഒന്നിന് വൈകുന്നേരം 6 മണി മുതല്‍ ദുബൈ ഊദ് മേത്തയിലെ അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എംഎ യൂസഫലി മുഖ്യാതിഥിയാകും. സിഡിഎ സോഷ്യല്‍ റെഗുലേഷന് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ മുഹമ്മദ് അല്‍ മുഹൈരി,കോണ്‍സുല്‍ ജനറല്‍ സതീഷ്കുമാര്‍ ശിവന്,മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി,സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും സാമൂഹിക,സാംസ്കാരിക,വാണിജ്യ രംഗത്തെ ഉന്നത വ്യക്തികളും പങ്കെടുക്കും. ഈദ് അല്‍ ഇത്തിഹാദ് (ഒരുമയുടെ പെരുന്നാള്‍) എന്നതാണ് ഈ വര്‍ഷം മുതല്‍ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ സന്ദേശം.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതവും തൊഴിലും നല്കി സംരക്ഷിക്കുന്ന യുഎഇയുടെ ദേശീയദിനം ഏറെ അഭിമാനത്തോടെയാണ് ദുബൈ കെഎംസിസി ആഘോഷിക്കുന്നതെന്ന് സ്വാഗതസംഘം ചെയര്മാന് ഡോ.അന്‍വര്‍ അമീന് ചേലാട്ട് പറഞ്ഞു. നാലര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കെഎംസിസി മികവാര്‍ന്ന പരിപാടികളോടെ യുഎഇ ദേശീയദിനവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും എല്ലാ വര്‍ഷവും ആഘോഷിച്ചു വരുന്നു. അര ലക്ഷം ആക്ടീവ് മെമ്പര്‍മാരുള്ള ദുബൈ കെഎംസിസി കോവിഡ് മഹാമാരിക്കാലത്ത് ഉള്‍പ്പെടെ ചെയ്ത സേവന പ്രവര്‍ത്തനങ്ങളിലൂടെ മികച്ച വിദേശ സന്നദ്ധ സംഘടന എന്ന അംഗീകാരത്തിന് അര്‍ഹമായി. സേവന പ്രവര്‍ത്തനത്തിലൂടെ ദുബൈ കെഎംസിസിയിലെ ഒട്ടേറെ വളണ്ടിയര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ സമേതം ആസ്വദിക്കാവുന്ന വിധമാണ് പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തിന്റെ വിജയത്തിനായി അതിവിപുലമായ പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടന്നുവരുന്നതായും നേതാക്കള്‍ പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഇശല്‍ നൈറ്റില്‍ മാപ്പിളപ്പാട്ട് ഗായകരായ രഹ്്ന,ഷാഫി കൊല്ലം,ആദില്‍ അത്തു.കണ്ണൂര്‍ മമ്മാലി എന്നിവര്‍ അണിനിരക്കും. കെഎംസിസി കലാകാരന്മാരും വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ദുബൈ ഫ്ളോറ ഇന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തി ല്‍ സ്വാഗത സംഘം ജനറല്‍ ക ണ്‍വീനര്‍ യഹ്യ തളങ്കര,ട്രഷറര്‍ പികെ ഇസ്മായില്‍,സിഡിഎ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റാശിദ് അസ്ലം,ഒ.കെ ഇബ്രാഹിം,അഡ്വ.ഇബ്രാഹിം ഖലീല്‍,റയീസ് തലശ്ശേരി,സമദ് എടക്കുളം, മീഡിയ കമ്മിറ്റി ചെയര്മാന് അഷ്റഫ് കൊടുങ്ങല്ലൂര്‍,കണ്‍വീന ര്‍ സൈനുദ്ദീന്‍ ചേലേരി, പബ്ലിസിറ്റി ചെയര്മാന് മുഹമ്മദ് പട്ടാമ്പി,കണ്‍വീനര്‍ കെപിഎ സലാം,ഫിനാന്‍സ് കമ്മിറ്റി ഭാരവാഹികളായ ഹംസ തൊട്ടിയില്‍,എസി ഇസ്മായില്‍, ബെന്‍സ് മഹ്മൂദ് ഹാജി എന്നിവരും പങ്കെടുത്തു.