
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ദുബൈ : ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ദുബൈ കെഎംസിസി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വിനോദ യാത്രയുടെ സംഘാടക സമിതി യോഗം മുസ്്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാദിഖ് തിരുവത്ര അധ്യക്ഷനായി. കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് മുഖ്യപ്രഭാഷണം നടത്തി. ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ പോസ്റ്റര്‍ പ്രചാരണത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കാളികളായി. ജില്ലാ വൈസ് പ്രസിഡന്റ് കബീര്‍ ഒരുമനയൂര്‍,ജില്ലാ പ്രവര്‍ത്തക സമിതിയംഗം അലി അകലാട്,മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ ഹമീദ് വടക്കേക്കാട്,ആര്‍എം കബീര്‍ പ്രസംഗിച്ചു. സികെ ഷറഫുദ്ദീന് സ്വാഗതവും പിപി ബഷീര്‍ നന്ദിയും പറഞ്ഞു.