
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) ആസ്ഥാനത്ത് 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.ഗതാഗത കാര്യ ഡയരക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍,റോഡ്സ് അഫയേഴ്സ് ഡയരക്ടര്‍ എഞ്ചിനീയര്‍ സുലൈമാന്‍ അല്‍ ഹജ്രി,വിവിധ വകുപ്പ് ഡയരക്ടര്മാര് പങ്കെടുത്തു. റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സംരംഭങ്ങളില്‍ പങ്കാളികളാവുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഷാര്‍ജ സര്‍വകലാശാലയിലെ കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ റോഡുകളെയും സുസ്ഥിരതയെയും ആസ്പദമാക്കി പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിച്ചു. എമിറേറ്റ്സ് നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശ സ്നേഹ കലാ പരിപാടികള്‍ അവതരിപ്പിച്ചു. വിവിധ മത്സര പരിപാടികളും അരങ്ങേറി. സുസ്ഥിരത വര്‍ഷത്തിന് ഊന്നല്‍ നല്കിയ ചടങ്ങില്‍ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളവതരണ വിജയികളെ ആദരിച്ചു. ഡിസൈന്‍ ആന്‍ഡ് സ്റ്റഡീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തിലുള്ള ‘ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സ്മാര്‍ട്ട് പാനലുകള്‍ സജ്ജീകരിച്ച റോഡുകള്‍’ പദ്ധതി ഒന്നാം സ്ഥാനം നേടി. ‘ടോംപെക്സ് അസ്ഫാല്റ്റ്’ പ്രൊജക്ടിനായി ട്രാഫിക് എഞ്ചിനീയറിങ് വകുപ്പ് രണ്ടാം സ്ഥാനവും സ്ട്രാറ്റജിക് പ്ലാനിങ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ എക്സലന്‍സ് വകുപ്പില്‍ നിന്നുള്ള ‘ഭാവിയിലെ റോഡുകളുടെ സുസ്ഥിരതക്കുള്ള ഇന്നൊവേറ്റീവ് ടെക്നോളജീസ്’ പദ്ധതി മൂന്നാം സ്ഥാനവും നേടി.