
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : അമ്പത്തിമൂന്നിന്റെ നിറവില്‍ യുഎഇ ദേശീയദിനം ഈദ് അല്‍ ഇത്തിഹാദ് വര്‍ണാഭമായി. ആവേശപ്പൊലിമയില്‍ രാജ്യാന്തര ആഘോഷമായി ഇരുനൂറില്പരം രാജ്യങ്ങളില്‍നിന്നുള്ളവര്‍ യുഎഇയുടെ സന്തോഷത്തില്‍ പങ്കാളികളായി. മുന്‍കാലങ്ങളില്‍നിന്നും മാറി ഈദുല്വതനുപകരം ഇത്തവണ ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് ദേശീയ ദിനം കൊണ്ടാടിയത്. വരും വര്‍ഷങ്ങളിലും ഈ പേരില്തന്നെയാകും രാജ്യത്തിന്റെ പിറന്നാള്‍ ആഘോഷിക്കുക.
അബുദാബി,ദുബൈ,ഷാര്‍ജ,അജ്മാന്,റാസല്‍ഖൈമ,ഉമ്മുല്‍ഖുവൈന്‍,ഫുജൈറ എന്നീ ഏഴുനാ ട്ടുരാജ്യങ്ങള് ചേര്‍ന്നു യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന ഒറ്റരാജ്യമായി രൂപംകൊണ്ടതിന്റെ 53ാം പിറന്നാള്‍ ആഘോഷം വ്യത്യസ്തതകളുടെ വര്ണോത്സവമായിരുന്നു.
തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികള്‍ നടന്നുവരികയായിരുന്നു. പ്രധാന ആഘോഷ കേന്ദ്രങ്ങമായ അല്‍വത്ബയിലെ ശൈഖ് സായിദ് പൈതൃക നഗരിയില്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട ആയിരക്കണക്കിന് ഡ്രോണുകള്‍ യുഎഇയുടെ സുപ്രധാന രംഗങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും അന്തരീക്ഷത്തില്‍ വരച്ചുകാട്ടി. ഇന്നലെ ഉച്ചയോടെത്തന്നെ തലസ്ഥാന നഗരിയില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും ആയിരക്കണക്കിന് വാഹനങ്ങളാണ് അല്വത്ബയിലെക്ക് കുതിച്ചത്. രണ്ടുമണിയോടെ വാഹനങ്ങളുടെ ഒഴുക്കിന് ശക്തിയേറുകയും വൈകുന്നേരത്തോടെ അല്‍വത്ബ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നഗരിയിലേക്കുളള റോഡുകളില്‍ വാഹനങ്ങള്‍ക്ക് നീങ്ങാന്‍ പറ്റാത്ത അവസ്ഥയായിമാറി. കോര്‍ണീഷിലും വൈകുന്നേരത്തോ ടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഉച്ചയ്ക്കുതന്നെ കോര്‍ണീഷിലെ മുഴുവന്‍ പാര്‍ക്കുകളും പാര്‍ക്കിംഗുകളും നിറഞ്ഞുകവിഞ്ഞു. കുടുംബസമേതം കോര്‍ണീഷിലെ പാര്‍ക്കുകളില്‍ സ്ഥലം പിടിച്ചവര്‍ രാത്രി വളരെ വൈകിയാണ് പിരിഞ്ഞുപോയത്. വിവിധ സ്ഥലങ്ങളില്‍നടന്ന കരിമരുന്ന് പ്രയോഗം യുഎഇയുടെ ആകാശങ്ങളില്‍ വര്‍ണമഴ വര്‍ഷിച്ചു.