
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രവാസി ജനസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ട്. 2024 വര്‍ഷം ആദ്യ ആറ്മാസത്തില്‍ സ്വദേശി ജനസംഖ്യ 15000 നടുത്ത് വര്‍ധിച്ചപ്പോള്‍ പ്രവാസി ജനസംഖ്യ 3,367,490 ല്‍ നിന്ന് 3,358,645 ആയി കുറഞ്ഞു. പ്രവാസി ജനസംഖ്യയില്‍ ഇന്ത്യക്കാരാണ് മുന്നില്‍. രാജ്യത്തെ പുതിയ ജനസംഖ്യ റിപ്പോര്‍ട്ട് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ സ്ഥിതിവിവര കണക്ക് പ്രകാരം 2024 ജൂണ്‍ അവസാനത്തോടെ കുവൈറ്റിലെ മൊത്തം ജനസംഖ്യ 4,918,570 ആയി. നിലവിലെ കണക്ക് അനുസരിച്ച് സ്വദേശികള്‍ ഇപ്പോള്‍ മൊത്തം ജനസംഖ്യയുടെ 32% വരും. പവാസികള്‍ 68% വും. കുവൈത്തിലെ വിദേശി സാന്നിധ്യം ഇപ്രകാരമാണ്: ഇന്ത്യ 21%, ഈജിപ്ത് 13%, ബംഗ്ലാദേശ് 6%, ഫിലിപ്പീനോ 5%.
സഊദി, സിറിയ, നേപ്പാള്‍, ശ്രീലങ്ക പൗരന്മാര് ജനസംഖ്യയുടെ 3% വരും. കുവൈത്തിലെ പൊതുസ്വകാര്യ മേഖലകളില്‍ ആകെ തൊഴില്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം 2,178,008 ആണ്. ഇതില്‍ 516,397 പേര് പൊതുമേഖലയില്‍ ജോലി ചെയ്യുന്നു. ദേശീയടിസ്ഥാനത്തില്‍ തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാര്‍ 24.2% പേരാണ്. കുവൈത്തികള്‍ 21.9% വും. മറ്റുള്ളവര്‍ യഥാക്രമം ഈജിപ്ത് 21.7%. ബംഗ്ലാദേശ് 8.5%. എന്നിങ്ങനെയാണ്. സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് കുവൈത്തികളാണ് 78.31%. മറ്റുള്ളവര്‍ ഈജിപ്ത് 7.21%.ഇന്ത്യ 4.36%.സഊദി 2.09%. എന്നിങ്ങനെയാണ്.
സ്വകാര്യ തൊഴില്‍ മേഖലയില്‍ 30.4% പേരുടെ ബലത്തില്‍ ഇന്ത്യക്കാര്‍ ആധിപത്യം പുലര്‍ത്തുന്നു. ഈജിപ്തുകാര്‍ 26.6%, ബംഗ്ലാദേശികള്‍ 10.6%, നേപ്പാളികള്‍ 5.1%. സ്വകാര്യ മേഖലയില്‍ കുവൈത്തികള്‍ 4.3% പേരാണ് സേവനം ചെയ്യുന്നത്. ഗാര്‍ഹിക തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് മുന്നിട്ട് നില്‍ക്കുന്നത് 43.8%. ഫിലിപ്പിനോ 21.1%. ശ്രീലങ്ക 15.4%. ബംഗ്ലാദേശി 11.1%. മൊത്തം തൊഴില്‍ ശക്തിയില്‍ ഇന്ത്യക്കാര്‍ 30% വുമായി മുന്നിട്ട് നില്ക്കുന്നു, കുവൈത്തികളും ഈജിപ്തുകാരും 16% വീതം. ബംഗ്ലാദേശികള്‍ 9%, ഫിലിപ്പീന്‍സ് 8%, ശ്രീലങ്കക്കാര്‍ 5%. നേപ്പാളികള്‍ 4% പ്രതിനിധീകരിക്കുന്നു.