
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : താമസ രേഖയില്‍ നിന്ന് 507 പേരുടെ മേല്‍വിലാസം നീക്കം ചെയ്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍(പിഎസിഐ).
പാര്‍പ്പിട ഉടമകളുടെ അഭ്യര്‍ത്ഥന പ്രകാരവും കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായും എടുക്കേണ്ടി വന്ന നടപടി ക്രമങ്ങളുടെ ഭാഗമാണിതെന്ന് പിഎസിഐ ഔദ്യോഗിക ഗസറ്റ് വഴി അറിയിച്ചു. വിലാസം നഷ്ടപ്പെട്ടവരോട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം പിഎസിഐയുടെ കാര്യാലയം സന്ദര്‍ശിച്ച് പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 100ദിനാറില്‍ കുറയാത്ത സംഖ്യ പിഴ ചുമത്തപ്പെടും. ജുനൂബ് അല്‍ സുറയിലെ പിഎസിഐയുടെ ഹെഡ് കോര്‍ട്ടേസ് കൂടാതെ ഉപകാര്യലയങ്ങള് സ്ഥിതി ചെയ്യുന്ന കുവൈത്ത് സിറ്റിയിലെ ലിബറേഷന്‍ ടവര്‍, ഫര്‍വാനിയ, ജഹ്റ, സബാഹിയ തുടങ്ങിയ സ്ഥലങ്ങളില്‍ അതോറിറ്റിയുടെ സേവനം ലഭ്യമാണ്.
പിഎസിഐയുടെ അന്തിമ കണക്ക് പ്രകാരം വരവിനേക്കാള്‍ 23.185 ദശലക്ഷം ദിനാര്‍ അധിക ചിലവാണുണ്ടായിട്ടുള്ളത്. ആകെ ചിലവ് 40.515 ദശലക്ഷം കുവൈത്ത് ദിനാറാണ്.വരവ് 17.330 ദശലക്ഷം ദിനാറും. മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ബജറ്റിലാണ് പബ്ലിക്ക് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ ചെലവ് വര്‍ദ്ധിച്ചതെന്ന് ഔദ്യോഗിക ഗസറ്റായ കുവൈത്ത് ടുഡേ വ്യക്തമാക്കി.