
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : ഹത്തയില്‍ ദുബൈ മുനിസിപ്പാലിറ്റി യുഎഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്‍വത പാതകളുടെ വികസനം പൂര്‍ത്തിയാക്കി. 53 കിലോമീറ്ററിലുള്ള 21 സൈക്ലിംഗ് റൂട്ടുകള്‍, 33 കിലോമീറ്ററില്‍ 17 നടപ്പാതകള്‍, 9 തടി പാലങ്ങള്‍, 14 വിശ്രമ സ്റ്റോപ്പുകള്‍, സേവന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഒന്നാണ് ഹത്ത മൗണ്ടന്‍ ട്രയല്‍സ്. പാതകളെ നാല് വര്‍ണ്ണ കോഡുചെയ്ത തലങ്ങളായി തിരിച്ചിരിക്കുന്നു: പച്ച നിറത്തില്‍ സൈക്ലിങ്ങിന് നാല് ട്രാക്കുകളും നടക്കാന്‍ നാല് ട്രാക്കുകളും, നീല നിറത്തില്‍ സൈക്ലിംഗിനായി ആറ് ട്രാക്കുകളും നടത്തത്തിന് മൂന്ന് ട്രാക്കുകളും, ചുവപ്പില്‍ സൈക്ലിംഗിന് എട്ട് റൂട്ടുകളും നടത്തത്തിന് ആറ് വഴികളും; കറുപ്പ് നിറത്തില്‍ സൈക്ലിങ്ങിന് മൂന്ന് പാതകളും നടക്കാന്‍ നാലെണ്ണവും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഹത്ത മൗണ്ടന്‍ ട്രയല്‍സ് പദ്ധതി വികസിപ്പിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. ദുബൈയിലെ ജീവിത നിലവാരം, ലോകത്തിലെ ഏറ്റവും സജീവവും ആരോഗ്യകരവുമായ നഗരമായി അതിനെ സ്ഥാപിക്കുക, ഹത്ത പ്രദേശത്തെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും ദാവൂദ് അല്‍ ഹജ്രി കൂട്ടിച്ചേര്‍ത്തു.
ഹത്ത പര്‍വത പാതകള്‍ ഏറ്റവും ഉയര്‍ന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും അല്‍ ഹജ്രി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍, ദുബൈ മുനിസിപ്പാലിറ്റി 10 മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കി. നിലവിലുള്ള ഹൈക്കിംഗ്, മൗണ്ടന്‍ ബൈക്ക് പാതകളുടെ വിപുലീകരണവും അറ്റകുറ്റപ്പണികളും പാതകള്‍ ഉപയോഗിക്കുന്ന സന്ദര്‍ശകര്‍ക്ക് അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്രദേശങ്ങളിലെ മണ്ണ് സ്ഥിരപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള എല്ലാ പാലങ്ങളിലും സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തി, തകര്‍ന്നവ മാറ്റി. രണ്ടാം ഘട്ടത്തില്‍ പാതകളിലും മറ്റ് സ്ഥലങ്ങളിലും വിശ്രമ കേന്ദ്രങ്ങളും സേവന സൗകര്യങ്ങളും നിര്‍മ്മിക്കുകയും സൈക്കിള്‍ യാത്രക്കാര്‍ക്ക് ഹത്ത പര്‍വത പാതകളില്‍ സുരക്ഷിതവും വ്യതിരിക്തവുമായ അനുഭവം ആസ്വദിക്കാന്‍ സഹായിക്കുന്നതിന് 176 സൈന്പോസ്റ്റുകളും 650 ദിശാസൂചനകളും സ്ഥാപിക്കുകയും ചെയ്തു. പാറക്കെട്ടുകള്‍, പര്‍വതപ്രദേശങ്ങള്‍, ദുര്‍ഘടമായ കൊടുമുടികള്‍, താഴ്വരകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഭൂപ്രകൃതികളിലൂടെയും പ്രകൃതിദൃശ്യങ്ങളിലൂടെയും ഹത്ത പര്‍വത പാതകളിലൂടെയുള്ള യാത്ര ദുബൈയിലെ വേറിട്ട അനുഭവമാണ്.