
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : അടുത്തഹജ്ജ് സീസണിലേക്ക് യുഎ.ഇയില്‍നിന്ന് 60,248 അപേക്ഷകള്‍ ലഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് അധികൃതര്‍ അറിയിച്ചു. അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അപേക്ഷകള്‍ സ്വീകരിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തതില്‍ 51,732 പുതിയ അപേക്ഷകളാണെന്നും അതോറിറ്റി അറിയിച്ചു. സഊദി അറേബ്യയുടെ ഹജ്ജ്,ഉംറ അധികൃതര്‍ യുഎഇ പൗരന്മാര്ക്കായി 6,228 ക്വാട്ട അധികമായി അനുവദിച്ചിട്ടുണ്ട്. മൊത്തം ക്വാട്ടയില്‍ 49 ശതമാനവും നിശ്ചയദാര്‍ഢ്യമുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കായാണ് മാറ്റിവെച്ചത്.