
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി: തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് എന്നും പ്രതീക്ഷ നല്കുന്ന രാജ്യമാണ് യുഎഇ. മികച്ച സംരംഭങ്ങളുടെ തലസ്ഥാനവും വൈവിധ്യമാര്‍ന്ന വ്യവസായങ്ങളും ആകര്‍ഷകമായ വിനോദസഞ്ചാര മേഖലയും പ്രാദേശികവും അന്തര്‍ദേശീയവുമായ വാണിജ്യങ്ങളുടെ ആഗോള ഹബ്ബായി മാറിയിരിക്കുന്ന ദുബൈ ഉള്‍പ്പെടുന്ന യുഎഇ അഭ്യസ്തവിദ്യര്‍ക്ക് എക്കാലവും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഈ വേനലവധിക്കാലത്ത് യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തയല്ല ജോബ് മാര്‍കറ്റില്‍ നിന്നും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തു ചൂട് കൂടുകയും, അത് പരമാവധിയിലെത്തി നില്‍ക്കുകയും സ്കൂള്‍ വേനലവധി ആരംഭിക്കുകയും ചെയ്തതോടെ തൊഴില്‍ അവസരങ്ങളും റിക്രൂട്മെന്റും മന്ദഗതിയിലാണ്. കമ്പനി മാനേജര്‍മാരും മറ്റു വകുപ്പ് തലവന്മാരും ഈ അവസരങ്ങളില്‍ അവധിയില്‍ പോയിരിക്കുന്നതാണ് ഇതിനു മുഖ്യ കാരണം. അതോടൊപ്പം ടൂറിസം സീസണ് അവസാനിച്ചതും രാജ്യത്തേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറയുന്നതും ഈ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കുറയാന്‍ മറ്റുകാരങ്ങളാണ്. ഇക്കാര്യങ്ങളാല്‍ ജൂണ്‍ മധ്യത്തോടെ തന്നെ കമ്പനികള്‍ അവരുടെ റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്.
റമദാന് മാസം കഴിഞ്ഞാല്‍ മുഖ്യമായും ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വീണ്ടും വിപണി സജീവമാവുകയും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ സമയം ആകുമ്പോഴേക്കും വേനല്‍ച്ചൂട് കുറയുകയും വ്യവസായ വാണിജ്യ മേഖല വീണ്ടും സജീവമാവുകയും രാജ്യത്ത് പുതിയ പ്രൊജെക്ടുകളും അതോടനുബന്ധിച്ചു പുതിയ തൊഴിലവസരങ്ങളുമുണ്ടാവും.
ഇത്തവണ വേനല്‍ കടുത്തതോടെ റിക്രൂട്മെന്റ് വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ഇന്റര്‍വ്യൂകള്‍ നടന്നതില്‍ പോലും സെക്ഷന്‍ പ്രോസസ്സ് പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുണ്ട്. ഇത് ഉദ്യോഗാര്‍ത്ഥികളെ പോലെ തന്നെ റിക്രൂട്മെന്റ് കമ്പനികളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ടോപ് ക്രിയേറ്റീവ് മാനേജ്മന്റ് കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ സംഗീത ശ്രീകാന്ത്, ഗള്‍ഫ് ചന്ദ്രികയോട് പറഞ്ഞു. റിക്രൂട്ട്മെന്റ് നടപടികള്‍ വൈകുന്നത് പലപ്പോഴും ഉദ്യോഗാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അവരുടെ താമസം, ഭക്ഷണം, വിസ പുതുക്കല്‍ ചിലവുകള്‍ താങ്ങാന്‍ ആവാതെ ഇന്റര്‍വ്യൂ കഴിഞ്ഞ പലരും തിരികെ നാട്ടിലേക്കു പോകാറുണ്ട്. ഇത് റിക്രൂട്മെന്റ് സ്ഥാപങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും സംഗീത പറഞ്ഞു. വിസിറ്റിംഗ് വിസയില്‍ വന്നു ഒന്നും രണ്ടും തവണ പുതുക്കി വലിയ സാമ്പത്തിക പ്രതി സന്ധിയിലേക്കു പോകുന്നതിലും നല്ലതു കമ്പനികള്‍ മാന്‍പവര്‍ ബഡ്ജറ്റ് തയ്യാറാക്കുന്ന വര്‍ഷത്തിന്റെ ആരംഭത്തിലോ അല്ലെങ്കില്‍ കാലാവസ്ഥ അനുകൂലമായ രണ്ടാം പകുതിക്കു ശേഷമോ എത്തുന്നതാണ് നല്ലത്. അതോടൊപ്പം നിലവിലെ തൊഴില്‍ മാറുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇക്കാലയളവ് തന്നെയാണ് ഏറ്റവും ഉചിതം.
1. ജോലി അവസരങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള മാസങ്ങളില്‍ യുഎഇ സന്ദര്‍ശിക്കുക
2. ആകര്‍ഷകമായ കവര്‍ ലെറ്ററും വിശദമായ ഒരു സിവിയും ഉപയോഗിച്ച് ജോലി അന്വേഷിക്കുക
3. നിങ്ങളുടെ സിവി എപ്പോഴും അപ്ഡേറ്റ് ചെയ്യുക
4. ജോലി തിരയുന്നതില്‍ ഉത്സാഹവും സ്ഥിരവും ഉണ്ടായിരിക്കുക
5. ഓഫറുകള്‍ ലഭിക്കുന്ന ഇമെയില്‍ ഐഡി യഥാസമയം പരിശോധിക്കുക
6. രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ പാലിക്കുക, ഒരിക്കലും ജോലിക്കു പണം നല്‍കരുത്
7. വിസ, മെഡിക്കല്‍ എന്നിവയ്ക്ക് പണം ആവശ്യപ്പെടുകയാണെങ്കില് അത് യഥാര്‍ത്ഥ കമ്പനിയല്ലെന്ന് മനസിലാക്കുക
8. ഇംഗ്ലീഷിനൊപ്പം കഴിയുമെങ്കില്‍ അറബി ഭാഷ കൂടി പഠിക്കുക, ജോലി സാധ്യത കൂടും
9. നിങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുക
10. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെകുറിച്ച് യാഥാര്‍ത്ഥ്യ ബോധമുള്ളവരായിരിക്കുക. വിസ, താമസം, ഭക്ഷണം ഇവയ്ക്കുള്ള തുക കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തുക
11. സന്ദര്‍ശക വിസയിലാണെങ്കില്‍ കാലാവധി തീരും മുന്‍പ് പുതുക്കുകയോ അല്ലെങ്കില്‍ താമസ വിസയിലേക്കു മാറ്റുകയോ ചെയ്യുക
12. നിങ്ങളുടെ സുഹൃദ് ബന്ധം വളര്‍ത്തുക, അതുവഴി വേഗം ജോലി ലഭിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തുക
13. നിങ്ങളുടെ സിവി-യില്‍ നല്കുന്ന മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന ക്ഷമമാണെന്നു ഉറപ്പുവരുത്തുക
14. പ്രാദേശികമായി പ്രചാരത്തിലുള്ള ഒഫീഷ്യല്‍ ജോബ് സൈറ്റുകളില്‍ നിങളുടെ സിവി രജിസ്റ്റര്‍ ചെയ്യുക
15. നിയമാനുസൃതമായ റിക്രൂട്ട്മെന്റ് ഏജന്‍സി മുഖാന്തരം വരുന്ന ജോലികള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക