
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : ശൈഖ് സായിദ് ഉത്സവ നഗരിയിലേക്ക് ഒന്‍പത് സൗജന്യ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു.അബുദാബി മെയിന്‍ ബസ് സ്റ്റേഷനില്‍നിന്ന് ആരംഭിക്കുന്ന ബസ് സര്‍വീസ് അല്‍ ഇത്തിഹാദ് സ്ട്രീറ്റിലെ റബ്ദാന്‍ മാള്‍, ബനിയാസ് കോടതിയുടെ എന്നിവ വഴി ഫെസ്റ്റിവലിലെത്തും. നഗരത്തിലെ വിവിധയിടങ്ങളില്‍നിന്ന് വര്‍ക്കിംഗ് ഡെയ്സില്‍ 48 ട്രിപ്പുകളും വീക്കേണ്ടുകളിലും പൊതു അവധിദിനങ്ങളിലും 54 ട്രിപ്പുകളും നടത്തും. അബുദാബിയില്‍നിന്ന് അല്‍ വത്ബയിലേക്ക് ഞായര്‍മുതല്‍ വ്യാഴംവരെ ഉച്ചയ്ക്ക് മൂന്നുമണിമുതല്‍ രാത്രി 10 മണിവരെയും തിരിച്ച് വൈകീട്ട് 4.30 മുതല്‍ അര്‍ധരാത്രി 12 മണിവരെയും സര്‍വീസുകളുണ്ടാകും. വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധിദിനങ്ങളിലും അബുദാബിയില്‍നിന്ന് രാത്രി 11 മണിവരെയും തിരിച്ച് പുലര്‍ച്ചെ 1.10 വരെയും ബസ് സര്‍വീസുകളുണ്ടാവും. ഓരോ 20 മിനിറ്റ് ഇടവേളകളിലും സര്‍വീസുണ്ടാകും.