
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ഷാര്‍ജ : പൂര്‍ണ്ണമായും കീടനാശിനി വിമുക്തമായ ഒലിവ് മരങ്ങളില്‍ നിന്ന് തേന്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ അല്‍ ദൈദ് സര്‍വകലാശാല പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഷാര്‍ജ റേഡിയോയും ടെലിവിഷനും സംപ്രേക്ഷണം ചെയ്യുന്ന ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമിലാണ് പ്രഖ്യാപനം. തേന്‍ പദ്ധതിക്ക് പുറമേ, പച്ചക്കറി, പഴം ഫാമുകള്‍, കന്നുകാലി, കോഴി ഫാമുകള്‍, പുതിയ വെറ്ററിനറി കോളേജ് എന്നിവയും സര്‍വകലാശാലയുടെ കീഴിലുള്ള സവിശേഷ പദ്ധതികളാണ്. പാലും മാംസവും ഉല്‍പ്പാദിപ്പിക്കുന്നതിന് ആടുകളെ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മേച്ചില്‍പ്പുറ പദ്ധതിക്ക് കോളേജ് മേല്‍നോട്ടം വഹിക്കും. കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള അല്‍ ദൈദ് സര്‍വകലാശാല സ്ഥാപിക്കുമെന്ന് ഈ വര്‍ഷമാദ്യം ശൈഖ് ഡോ. സുല്‍ത്താന്‍ പ്രഖ്യാപിച്ചിരുന്നു. ഗോതമ്പ് ഫാം, സെവന് സനബല്‍ പദ്ധതി, പച്ചക്കറി കൃഷി, ഡയറി ഫാം എന്നിവയുള്‍പ്പെടെ ഷാര്‍ജയിലെ വിവിധ പദ്ധതികള്‍ സര്‍വകലാശാലയുടെ ശാസ്ത്ര ദൗത്യത്തെയും ലക്ഷ്യങ്ങളെയും പിന്തുണയ്ക്കും. മറ്റ് സൗകര്യങ്ങള്‍, കേന്ദ്രങ്ങള്‍, ലബോറട്ടറികള്‍ എന്നിവയ്ക്കൊപ്പം സര്‍വ്വകലാശാല ഒരു വിത്ത് ബാങ്കും സ്ഥാപിക്കുന്നുണ്ട്.