
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
അബുദാബി: ബില്‍ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് എഐ പദ്ധതി വിപുലപ്പെടുത്താന്‍ യുഎഇ. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ എഐ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് ഫൗണ്ടേഷന് മുമ്പോട്ടുവച്ചത്. ബില്‍ ആന്റ് മെലിന്റഗേറ്റ്സ് ഫൗണ്ടേഷന് ചെയര്മാന് ബില്‍ ഗേറ്റ്സുമായി യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാലന് ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാനും ഇന്റര്‍നാഷണല്‍ ഫിലാന്ത്രോപിക് ആന്റ് ഹ്യുമാനിറ്റേറിയന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രാജ്യത്തെ ആരോഗ്യം,വിദ്യാഭ്യാസം,ഭക്ഷ്യ സമ്പ്രദായങ്ങള്‍ എന്നിവയിലെ വിശാലമായ വികസന വെല്ലുവിളികള്‍ക്കെതിരെ എഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തു. ആഗോള ആരോഗ്യ,കാര്‍ഷിക മേഖലകളില്‍ യുഎഇയും ബില്‍ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷനും തമ്മിലുള്ള സംയുക്ത സംരംഭങ്ങള്‍ ഇരു നേതാക്കളും അവലോകനം ചെയ്തു.
പോളിയോ,അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങള്‍ തുടങ്ങിയ പ്രതിരോധിക്കാവുന്ന രോഗങ്ങളെ ചെറുക്കുന്നതുള്പ്പെടെ ആഗോളതലത്തില്‍ ജീവിതവും ഉപജീവനവും ഉയര്‍ത്താനുള്ള തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. യുഎഇയുടെയും ബില്‍ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന്റെയും പിന്തുണയോടെ കോപ്28ല്‍ പ്രഖ്യാപിച്ച സുപ്രധാന സംരംഭങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇരുവരും വിലയിരുത്തി. കാര്‍ഷിക,ഭക്ഷ്യസമ്പ്രദായ വെല്ലുവിളികളെ നേരിടാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ദശലക്ഷക്കണക്കിന് കര്‍ഷകരെ പിന്തുണക്കാനും എഐയുടെയും സാങ്കേതികവിദ്യയുടെയും ശക്തി പ്രയോജനപ്പെടുത്തും. യുഎഇയുമായി സഹകരണം മെച്ചപ്പെടുത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച ബില്‍ ഗേറ്റ്സ് യുഎഇയുടെ നൂതന സംരംഭങ്ങളെ പ്രശംസിക്കുകയും ചെയ്തു.