
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : യുഎഇയുടെ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷം അബുദാബിയിലെ സര്‍ക്കാര്‍ ആസ്ഥാനങ്ങളില്‍ വര്‍ണാഭമായി നടന്നു. ദേശീയ ദിനാഘോഷത്തിനു മുമ്പുള്ള അവസാന പ്രവൃത്തിദിനമെന്ന നിലയിലാണ് ഇന്നലെ വിവിധ സര്‍ക്കാര്‍ ആസ്ഥാനങ്ങളില്‍ ഈദ് അല്‍ ഇത്തിഹാദ് പ്രൗഢമായി ആഘോഷിച്ചത്. ഉദ്യോഗസ്ഥരും ജീവനക്കാരും ദേശീയ പതാകയുടെ വര്‍ണത്തിലുള്ള ഷാളുകളണിഞ്ഞാണ് പലയിടങ്ങളിലും ജോലിക്കെ ത്തിയത്. രാജ്യം അതിന്റെ യാത്രയില്‍ നീണ്ട 53 വര്‍ഷം പിന്നിടുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങളുമായാ ണ് ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ യുഎഇ തലയുയര്‍ത്തി നില്‍ക്കുന്നതെന്ന് വിവിധ വകുപ്പ് തലവന്മാര് പറഞ്ഞു. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് യുഎഇയുടെ രൂപീകരണത്തിലൂടെ കാണിച്ച ദീര്‍ഘവീക്ഷണം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധനേടുന്ന തരത്തില്‍ യുഎഇ വളര്‍ന്നു.
ചുരുങ്ങിയ കാലംകൊണ്ട് രാജ്യം നേടിയെടുത്ത വികസനങ്ങളും കെട്ടിപ്പടുത്ത അന്താരാഷ്ട്ര ബന്ധങ്ങളും ലോകത്തു തന്നെ തുല്യതയില്ലാത്തതാണ്. വ്യവസായ-തൊഴില്‍ മേഖലകളും അന്താരാഷ്ട്ര ബന്ധങ്ങളും തുടങ്ങി ആകാശയാത്ര വരെ സ്വന്തമാക്കിയ യുഎഇ ഓരോ പൗരന്മാര്ക്കും ഇവിടെയുള്ള സ്വദേശികള്‍ക്കും അഭിമാനം നല്കുന്നു. സുരക്ഷിതമായ രാജ്യമെന്ന ഖ്യാതി നേടിയെടുക്കാനായതും യുഎഇയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ തുന്നിച്ചേര്ക്കപ്പെട്ടതായെന്നും ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ വ്യക്തമാക്കി.
അബുദാബി പൊലീസ് ആസ്ഥാനത്ത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷം വേറിട്ടതായി. പ്രോട്ടോക്കോള്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ചടങ്ങില്‍ അബുദാബി പൊലീസ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ഷരീഫി,സെക്ടറുകളുടെയും ഡയരക്ടറേറ്റുകളുടെയും ഡയരക്ടര്മാര്,ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്മാര് തുടങ്ങി നിരവധി പേര് പങ്കെടുത്തു. ദേശീയ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പൊലീസ്,സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുമായി അബുദാബി പൊലീസ് ഡയരക്ടര്‍ ജനറല്‍ യുഎഇയുടെയും നേതൃ ത്വത്തിന്റെയും വിശ്വസ്തതയുടെയും പ്രതിജ്ഞ പുതുക്കി. അബുദാബി പൊലീസ് ജനറല്‍ കമാന്ഡ്്, സൈനികനിര,അബുദാബി പൊലീസ് നൈറ്റ്സ് പൊലീസ് പട്രോളിങ് എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തിയ ആഘോഷ പരേഡില്‍ രാജ്യത്തിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ വരച്ചുകാട്ടി. അത്യാധുനിക നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജിയും പിന്തുടര്ന്ന് അബുദാബി പൊലീസ് കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ചു. യുഎഇ ദേശീയ ഗാനം,സൈനിക പ്രദര്‍ശനം,ദേശീയ,പരമ്പരാഗത സംഗീത ശകലങ്ങള്‍,രാജ്യത്തിന്റെ നാഗരിക നേട്ടങ്ങള്‍, ശക്തി,സമൃദ്ധി,വികസനം എന്നിവയെ കുറിച്ച് പാടുന്ന കവിതാ സെഷന് ആഘോഷത്തില്‍ ശ്രദ്ധേയമായി. കവികളായ ലെഫ്.കേണല്‍ സെയ്ഫ് കമിദിഷ് ബിന്‍ നൊമാന്‍ അല്‍കഅബിയും ക്യാപ്റ്റന്‍ ഹമദ് സയീദ് ഖലീഫ അല്ബലൂഷിയും നേതൃത്വം നല്കി.