
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: റീം ഹോസ്പിറ്റല്‍ ബ്രിഡ്ജ്വേ മെഡിക്കല്‍ സിസ്റ്റംസുമായി സഹകരിച്ച് അത്യാധുനിക ഓര്‍ത്തോട്ടിക്, പ്രോസ്തെറ്റിക്, ഡ്യൂറബ്ള്‍ മെഡിക്കല്‍ എക്യുപ്മെന്റ് സ്റ്റോര്‍ ബിഎംഎസ് മെഡ്ഷോപ് തുറന്നു. രോഗികള്‍ക്ക് ഗുണനിലവാരമുള്ളതും ലോകോത്തരവുമായ പരിചരണം ചികിത്സയിലുടനീളം ലഭ്യമാക്കും. അത്യാധുനിക ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെ പിന്തുണയോടെ ഒപി, ഐപി, പോസ്റ്റ് അക്യൂട് കെയര്‍ സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് റീം ഹോസ്പിറ്റല്‍. 50 വര്‍ഷം പഴക്കമുള്ള യുഎഇ ബിസിനസ് എന്റര്‍പ്രൈസ് ബ്രിഡ്ജ്വേ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ബ്രിഡ്ജ്വേ മെഡിക്കല്‍ സിസ്റ്റംസുമായുള്ള പുതിയ സംരംഭം, രോഗി കേന്ദ്രീകൃത പരിചരണത്തിനുള്ള ആശുപത്രിയുടെ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. റീം ഹോസ്പിറ്റലിലെ ബിഎംഎസ് മെഡ്ഷോപ് മികച്ച അനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് സമയവും സൗകര്യങ്ങളും നല്കുന്ന ആധുനിക ഡിസൈനിലുള്ളതാണ് സ്റ്റോര്‍. പരിചയ സമ്പന്നരായ തെറാപിസ്റ്റുകള്‍, സര്‍ട്ടിഫൈഡ് പ്രോസ്തെറ്റിസ്റ്റുകള്, ഓര്‍ത്തോട്ടിസ്റ്റുകള്‍ കൂടാതെ, വ്യക്തിഗത പരിചരണം നല്‍കാനായി സാങ്കേതിക വിദഗ്ധരും ഉണ്ട്. ഉദ്ഘാടന ചടങ്ങില്‍ റീം ഹോസ്പിറ്റല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കഌന്സി പോ, ബ്രിഡ്ജ് വേ ഗ്രൂപ് ചെയര്മാന് പി.വി അബ്ദുല്‍ വഹാബ്, പി.വി മുനീര്‍, ഡയറക്ടര്‍ ജാബര്‍ അബ്ദുല്‍ വഹാബ്, ബ്രിഡ്ജ്വേ ഗ്രൂപ് സിഇഒയും ഡയരക്ടറുമായ അഫ്ദല്‍ അബ്ദുല്‍ വഹാബ്, ബ്രിഡ്ജ്വേ മെഡിക്കല്‍ സിസ്റ്റംസ് സിഇഒ അഷ്റഫ് തയ്യില്‍, ഡയറക്ടര്‍മാര്‍ എന്നിവരും മറ്റു പ്രമുഖരും പങ്കെടുത്തു.