
പ്രവാചക നഗരി മദീനക്ക് വീണ്ടും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
അബുദാബി: യുഎഇയില്‍ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ ഇങ്ങനെ-സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.69 ദിര്‍ഹം ആയിരിക്കും, ജൂലൈയില്‍ 2.70 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.57 ദിര്‍ഹം ആയിരിക്കും, ജൂലൈയിലെ നിരക്ക് 2.58 ദിര്‍ഹം ആയിരുന്നു. ഇ പ്ലസിന് 2.50 ദിര്‍ഹമായിരിക്കും. ജൂലൈയില്‍ 2.51 ദിര്‍ഹമായിരുന്നു വില. ഡീസലിന് ലിറ്ററിന് 2.78 ദിര്‍ഹം ആയിരിക്കും, നിലവിലെ നിരക്ക് 2.63 ദിര്‍ഹം. ഇന്ധന വില പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, ഗതാഗത ചെലവുകളും മറ്റ് വസ്തുക്കളുടെ വിലകളും നിയന്ത്രണത്തിലാക്കാന്‍ സ്ഥിരതയുള്ള പെട്രോള്‍ നിരക്കുകള്‍ സഹായിക്കുന്നു. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ പെട്രോള്‍ വിലയുള്ള 25 രാജ്യങ്ങളില്‍ യുഎഇയും തുടരുന്നു, ലിറ്ററിന് ശരാശരി 2.58 ദിര്‍ഹം.