അജ്മാനില്‍ കളിയാട്ടമാഹോത്സവം; കുടിവീരനും മുത്തപ്പനും കെട്ടിയാടും

ദുബൈ: സ്റ്റേര്‍ലിംഗ് പെര്‍ഫ്യൂംസ് ഇന്‍ഡസ്ട്രീസ് എല്‍എല്‍സിയുടെ ലക്ഷ്വറി ബ്രാന്‍ഡായ ഹമീദി അല്‍ ഖുദ്ര അവതരിപ്പിച്ച ‘റിച്ച്വല്‍സ് ഓഫ് ദി ഡെസര്‍ട്ട്’ അറേബ്യന്‍ പൈതൃകത്തെയും സുഗന്ധകലയുടെ ആത്മീയ വേരുകളെയും പുനര്സൃഷ്ടിക്കുന്നതായി മാറി. മരുഭൂമിയില്‍ പ്രകാശം, സംഗീതം, സുഗന്ധം എന്നിവയുടെ സമന്വയത്തിലൂടെ ആധുനികതയും പാരമ്പര്യവും സംഗമിച്ച അനുഭവം അതിഥികള്‍ ആസ്വദിച്ചു. തനൂറ നൃത്തപ്രകടനങ്ങളും ഫയര്‍ പെര്‍ഫോര്‍മന്‍സുകളും ഖലീജി കലാപ്രകടനങ്ങളും ഉള്‍പ്പെട്ട സായാഹ്നത്തില്‍, മിഷ്ലിന്‍ ബിബ് ഗൂര്മാന്ഡ് പുരസ്കാരജേതാവായ അല്‍ ഖൈമ ഹെറിറ്റേജ് റെസ്റ്റോറന്റിന്റെ പ്രത്യേക അറേബ്യന്‍ വിഭവങ്ങളും വിളമ്പി. അവസാനഘട്ടത്തില്‍ ‘മൈ ഹമീദി റിച്ച്വല്‍’ എന്ന ഔദ് സെറിമോണിയിലൂടെ സുഗന്ധനിര്മാണത്തിന്റെ കലയും ആഴവും പങ്കുവെച്ചു. ഹമീദിയുടെ ഈ അവതരണം പെര്‍ഫ്യൂം രംഗത്തെ വെറും ആഡംബരമെന്നതിലപ്പുറം അറേബ്യന്‍ സംസ്കാരത്തിന്റെയും ആത്മീയ ബന്ധത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായി മാറി.