
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ആദ്യഫലങ്ങള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന പഴയ കാല കാര്‍ഷിക സംസ്കാരത്തിന്റെ ഓര്‍മയുണര്‍ത്തി അബുദാബി മാര്‍ത്തോമ ദേവാലയത്തില്‍ ഇന്ന് കൊയ്ത്തുത്സവം. മുസഫ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന മേള. രാവിലെ 9.30ന് വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ വിശ്വാസികള്‍ ആദ്യഫലങ്ങള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കും. വൈകുന്നേരം മൂന്നു മണിക്ക് നവര്ണാഭമായ വിളംബര യാത്ര നടക്കും. പ്രമുഖ പിന്നണി ഗായകന് ഇമ്മാനുവേല്‍ ഹെന്റി,വിജയ് ടിവി സ്റ്റാര്‍ സിങ്ങര്‍ ഫെയിം അഫിനാ അരുണ്‍ എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യ, അറബിക്,ഫ്യൂഷന്‍ നൃത്തങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുന്ന ‘സ്നേഹതാളം’ സാംസ്ക്കാരിക പരിപാടിയും നടക്കും. 52 ഭക്ഷണ സ്റ്റാളുകളിലൂടെ നടക്കുന്ന ഭക്ഷ്യമേളയാണ് മുഖ്യ ആകര്‍ഷകം. ഇടവക വികാരി റവ.ജിജോ സി.ഡാനിയേല്‍,സഹ വികാരി റവ.ബിജോ എ.തോമസ്,ഹാര്‍വെസ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ജോസഫ് മാത്യു,ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോണ്‍ വര്‍ഗീസ്,റോജി മാത്യു,ജോ.ജനറല്‍ കണ്‍വീനര്‍ ബോബി ജേക്കബ്, പബ്ലിസിറ്റി കണ്‍വീനര്‍ നോബിള്‍ സാം സൈമണ്‍,അത്മായരായ ബിജു ഫിലിപ്പ്,രഞ്ജിത് ആര്,വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.