
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: പ്രവാസി ഇന്ത്യ ലീഗല്‍ സര്‍വീസസ് സൊസൈറ്റി ദുബൈയില്‍ സംഘടിപ്പിച്ച നീതിമേള ശ്രദ്ധേയമായി. നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കികൊണ്ടുള്ള നീതിമേള ഒട്ടേറെ പേര്‍ക്ക് സഹായമായി. യുഎഇയിലെ മുതിര്‍ന്ന അഭിഭാഷകനും നിയമ നിര്‍മാണ സമിതി അംഗവുമായ ഡോ. ഹാനി ഹമൂദ് ഹജ്ജാജ് ഉദ്ഘാടനം ചെയ്തു. ദുബൈ സിഡിഎ സീനിയര്‍ എക്സിക്യൂട്ടിവ് അഹമ്മദ് അല്‍ സാബി, ഡോ. ഖാലിദ് നവാബ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറോളം പേര് പരാതികളുമായി എത്തി. പാസ്പോര്‍ട്ട്, വീസ, ആധാര്‍കാര്‍ഡ് തുടങ്ങി വിവിധ സിവില്‍, ക്രിമിനല്‍ കേസുകളില്‍ യുഎഇയിലും നാട്ടിലുമുള്ള വിദഗ്ധ അഭിഭാഷകര്‍ നിയമോപദേശം നല്കി. വാഹനാപകടം, സ്വത്തു തര്‍ക്കം, സ്വകാര്യ വ്യവഹാരങ്ങള്‍, വിവാഹം, വിവാഹ മോചനം, ജീവനാംശം തുടങ്ങി വ്യത്യസ്തമായ പരാതികളാണ് നീതിമേളയുടെ മുമ്പാകെ എത്തിയത്. കൊച്ചി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യ ലീഗല്‍ സര്‍വീസ് സൊസൈറ്റി യുഎഇയിലെ പ്രമുഖ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരാതിക്കാരുടെ തുടര്‍ നടപടികള്‍ക്കായി
ഫോളോ അപ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ചെയര്‍മാനും കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. ഷാനവാസ് പറഞ്ഞു. നീതി മേള ചെയര്മാന് അഡ്വ. മുഹമ്മദ് സാജിദ്, നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,
അക്കാഫ് പ്രസിഡന്റ് പോള്‍ ടി ജോസഫ്, എംഎസ്എസ് സിക്രട്ടറി സജില്‍ ഷൗക്കത്ത്, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ് കരിം വെങ്കിടങ്ങ്, കെ.കെ. അഷ്റഫ്, മോഹന്‍ എസ് വെങ്കിട്ട്, ശരീഫ് കാരശ്ശേരി, കെ.വി. ഷംസുദീന്‍, ബിജു പാപ്പച്ചന്, നിഷാജ് ശാഹുല്‍, അഡ്വ. നജ്മുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.