
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര് സൂക്ഷിക്കുക..
ബെയ്റൂത്ത് : ലബനന് തലസ്ഥാനമായ ബെയ്റൂത്തില് യുഎഇയുടെ എംബസി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത പ്രതിനിധി സംഘം ലബനനിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും ലബനന് പ്രസിഡന്റ് ജോസഫ് ഔനും തമ്മില് നടന്ന സംഭാഷണത്തെ തുടര്ന്നാണ് എംബസി വീണ്ടും തുറക്കാന് ധാരണയായത്. എംബസി വീണ്ടും തുറക്കുന്നത് ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ദീര്ഘകാല സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു.