
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ജോലി നല്കാന് ഉദ്ദേശിച്ചാല്‍ കമ്പനികള്‍ എന്‍ട്രി പെര്‍മിറ്റ് നല്‍കണം
ദുബൈ : സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ച ശേഷം ശമ്പളം കൊടുക്കാതെയും മറ്റും വഞ്ചിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതര്‍. സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും. സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലി ചെയ്യിക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ സന്ദര്‍ശക വിസക്കാരെ ജോലിക്ക് നിയമിക്കുന്നത് യുഎഇയില്‍ സര്‍വസാധാരണമാണ്. ജോലി വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്നും യുഎഇയിലെത്തിച്ച് കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഥവാ ജോലിക്ക് വെച്ചാല്‍ തന്നെ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലിക്കു വെക്കുന്നതിന് നേരത്തെ 50000 മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഈ പിഴ ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിയമം വന്നതോടെ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികള്‍ തൊഴില്‍ വാഗ്ദാനം ചെയ്തു സന്ദര്‍ശക വിസയില്‍ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നല്കുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നു പണവും വാങ്ങും. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദര്‍ശക വിസയിലല്ലെന്നും എന്‍ട്രി പെര്‍മിറ്റിലാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലി നല്കി കഴിഞ്ഞാല്‍ ഉടനെ തന്നെ റസിഡന്‍സി വിസ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. തൊഴില്‍ മേഖലയിലെ തട്ടിപ്പുകളും വഞ്ചനയും പരമാവധി കുറച്ച് തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നടപ്പാക്കാനാണ് മാനവവിഭവശേഷി മന്ത്രാലയം ഇത്തരം നിയമഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.