
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ഹൈപ്പര്‍,സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വര്‍ധിച്ചതോടെ മത്സ്യമാര്‍ക്കറ്റുകളില്‍ തിരക്ക് കുറഞ്ഞു. നേരത്തെ വന്‍തിരക്ക് അനുഭവപ്പെട്ടിരുന്ന മത്സ്യമാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മത്സ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഹൈപ്പര്‍,സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മത്സ്യവില്പന വ്യാപകമായതോടെയാണ് പൊതുജനങ്ങള്‍ മത്സ്യമാര്‍ക്കറ്റിനെ കയ്യൊഴിയാന്‍ തുടങ്ങിയത്. നേരത്തെ ഗുണനിലവാരമുള്ള മത്സ്യം ലഭിക്കാന്‍ ഫിഷ് മാര്‍ക്കറ്റില്‍ തന്നെ പോകണമെന്നായിരുന്നു പൊതുവെ വിശ്വാസം.
ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ മത്സ്യ മാര്‍ക്കറ്റുകളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ക്കും വിപണയില്‍ മാന്ദ്യം നേരിടേണ്ടി വന്നു. ഏകദേശം അഞ്ഞൂറോളം മലയാളികളാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ മത്സ്യമാര്‍ക്കറ്റില്‍ മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അടുത്തകാലത്തായി മാര്‍ക്കറ്റില്‍ എത്തുന്ന മലയാളി കുടുംബങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് കച്ചടവടക്കാര്‍ പറയുന്നു. നേരത്തെ ഒന്നോ രണ്ടോ ആഴ്ചക്ക് ആവശ്യമായ മത്സ്യം ഒന്നിച്ചു വാങ്ങിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുടുംബങ്ങള്‍ മാര്‍ക്കറ്റിലെത്തിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് മത്സ്യം ഏതുസമയത്തും ലഭിക്കുന്ന സ്ഥിതി വന്നതോടെയാണ് മത്സ്യമാര്‍ക്കറ്റിലേക്കുള്ള പഴയ ഒഴുക്ക് ഇല്ലാതായത്.
എന്നാല്‍ ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മത്സ്യവില്പന വ്യാപകമായതോടെ മറ്റു സാധന ങ്ങള് വാങ്ങിക്കുന്നതിനൊപ്പം മത്സ്യവും വാങ്ങിക്കാമെന്നത് ഗുണകരമായാണ് ഭൂരിഭാഗം പ്രവാസികളും കണക്കാക്കുന്നത്. അതേസമയം കടലില്‍നിന്ന് നേരിട്ടെത്തിയ പുതിയ മത്സ്യം മീനാ മത്സ്യമാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് കരുതുന്നവരും കുറവല്ല. അബുദാബി മുസഫ വ്യവസായ നഗരിയിലും ഷാബിയയിലും ചെറുതും വലുതുമായി നിരവധി ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന ഇവിടെ മത്സ്യവിപണിയും മത്സരവീര്യത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാരാന്ത്യങ്ങളില്‍ പ്രത്യേക ഓഫറുകള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുക പതിവാണ്.
ഭക്ഷ്യവ സ്തുക്കള്ക്ക് വന്‍കിഴിവുകള്‍ വാഗ്ദാനം ചെയ്താണ് ഉപഭോക്താക്കളെ മാടിവിളിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇത്തരം മത്സരവും അതിരുകവിഞ്ഞതോടെ വാരാന്ത്യങ്ങള്ക്കുപുറമെ ഏകദേശം എല്ലാദിവസങ്ങളിലും ഓഫര്‍ എന്ന നിലപാടാണ് ചില ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്വീകരിച്ചിട്ടു ള്ളത്. വ്യത്യസ്ത ദിവസങ്ങളില്‍ വിവിധ ഇനങ്ങള്‍ക്ക് വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ രീതി. ഓരോ ദിവസവും ഓഫറില്‍ വില്‍ക്കുന്ന സാധനങ്ങള്‍ തൊട്ടടുത്ത ദിവസം മറ്റൊരു ഇനത്തിലേക്ക് ഓഫര്‍ മാറുന്നു. ഇതിലൂടെ എല്ലാദിവസവും ഉപഭോക്താക്കളെ തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നതാണ് വിപണന തന്ത്രം. മുസഫ ഷാബിയയിലും വ്യവസായ നഗരിയിലും അടുത്തകാലത്തായി നിരവധി ഹൈപ്പര്‍,സൂപ്പര്‍ മാര്‍ക്കറ്റുകളാണ് തുറന്നിട്ടുള്ളത്. എല്ലാവരും കടുത്ത മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.