
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന യുവസമൂഹം വാര്‍ത്തകളിലെയും വിവരങ്ങളിലെയും കുരുക്കുകള്‍ തിരിച്ചറിയാന്‍ പ്രാപ്തരാവണമെന്ന് അബുദാബി സംസ്ഥാന കെഎംസിസി മീഡിയ വിങ് സംഘടിപ്പിച്ച ‘വാര്‍ത്താ വിചാരം’ മീഡിയ ടോക് അഭിപ്രായപ്പെട്ടു. കേള്‍ക്കുന്നതും കാണുന്നതും വ്യാജമായി കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ഡിജിറ്റല്‍ ലോകത്ത് ജാഗ്രത അനിവാര്യമാണ്. വ്യാജമായി പടച്ചുവിടുന്ന വര്‍ത്തമാനങ്ങളും ചിത്രങ്ങളും ഒരു സമൂഹത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന വിധമാണ് ഫ്രെയിം ചെയ്യുന്നത്. നിജസ്ഥിതിയറിയാതെയും ശരിയായ ഉറവിടമറിയാതെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന പ്രവണ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരും. ഓരോ രാജ്യങ്ങളും ഐടി നയവും സോഷ്യല്‍മീഡിയ നിയമങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങളും നിര്‍ദേശങ്ങളും മനസിലാക്കാതെ പ്രവാസി സമൂഹം സോഷ്യല്‍ മീഡിയ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് വ്യക്തിപരമായും സാമൂഹ്യമായും അപകടങ്ങള്‍ വിളിച്ചുവരുത്തും. വാര്‍ത്തകളുടെയും വിവരങ്ങളുടെയും നെല്ലും പതിരും തിരിച്ചറിയാനുള്ള പരിശീലനം നേടേണ്ടത് അനിവാര്യമാണെന്നും മീഡിയ ടോക് വിലയിരുത്തി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല ഉദ്്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി അധ്യക്ഷനായി. ള്‍ഫ് ചന്ദ്രിക റഡിഡന്റ് എഡിറ്റര്‍ എന്‍എഎം ജാഫര്‍ (വാര്‍ത്തകളും പ്രവാസ ലോകവും), ന്യൂസ് എഡിറ്റര്‍ റവാസ് ആട്ടീരി(വാര്‍ത്തയിലെ തെറ്റും ശരിയും) മീഡിയ ടോക്കിന് നേതൃത്വം നല്കി. സംസ്ഥാന സെക്രട്ടറിയും മീഡിയ വിങ് ഇന്‍ചാര്‍ജുമായ ഷാനവാസ് പുളിക്കല്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,കെഎംസിസി സംസ്ഥാന ട്രഷറര്‍ പി കെ അഹമ്മദ് പ്രസംഗിച്ചു. ഷാഹിദ് ചെമ്മുക്കന്‍ നന്ദി പറഞ്ഞു.