
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ദുബൈ ബ്രാഞ്ചിന് മികച്ച ഔട്ട്സ്റ്റാന്റിങ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചു. തൃശൂരില്‍ നടന്ന ഐഎംഎ കേരള സംസ്ഥാന സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ട്രാവന്‍കൂര്‍ ബ്രാഞ്ച് എന്ന പേരില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഐഎംഎ ഘടകം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവക്കുന്നത്. ഐഎംഎ കേരള പ്രസിഡന്റ് ഡോ.ജോസഫ് ബെനവനില് നിന്നും ദുബൈ ബ്രാഞ്ച് പ്രസിഡന്റ് ഡോ.പി.കെ ഷാജി,ജനറല്‍ സെക്രട്ടറി ഡോ.സിബി ഏലിയാസ്,ട്രഷറര്‍ ഡോ.വിനയ്ബാബു കുര്യന് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ കേരള സെക്രട്ടറി ഡോ.കെ ശശിധരന്,ഐഎംഎ ഓവര്‍സീസ് എക്സ്റ്റ ന്ഷന് ചെയര്മാന് ഡോ.നൈജില്‍ കുര്യാകോസ്, കണ്‍വീനര്‍ ഡോ.അജി വര്‍ഗീസ് പങ്കെടുത്തു.