
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ട്രാവന്‍കൂര്‍ ശാഖ കൂട്ടായ്മ ‘ഓണനിലാവ്2025’ ഓണാഘോഷം പ്രൗഡഗംഭീരമായി ദുബൈയില്‍ ആഘോഷിച്ചു. ഐഎംഎ ട്രാവന്‍കൂര്‍ പ്രസിഡന്റ് ഡോ. പി.കെ ഷാജി ആമുഖ പ്രഭാഷണം നടത്തി. ഐഎംഎ കുമരകം പ്രസിഡന്റ് ഡോ. ബേനസീര്‍ നടാഷ ഹക്കിം മുഖ്യാതിഥിയായിരുന്നു. ട്രഷറര്‍ ഡോ. വിനയ് ബാബു കുര്യന്, ഐഎംഎ വനിതാ ചെയര്‍പേഴ്സണ്‍ ഡോ. പൂജ ബാബു, എക്സികൂട്ടിവ് അംഗം ഡോ. അഷ്വാക്ക് എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ കലാപ്രകടനങ്ങള്‍, ഓണക്കളികള്‍, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് എന്നിവ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.