
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : പരമ്പരാഗത നൃത്തങ്ങള്‍,പൗരാണിക വാദ്യോപകരണ സംഗീതം,പോയകാല ഓര്മ തുടിക്കുന്ന ഇമാറാത്തീ വസ്ത്രങ്ങള്‍,പഴമയുടെ മധുരം വിളമ്പുന്ന പലഹാരങ്ങള്‍.. പൈതൃക നഗരികളായ ഖോര്‍ഫുക്കാനിലും ദൈദിലും ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ജനപ്രവാഹം. ഖോര്ഫുക്കാന് സൊസൈറ്റി ഫോര്‍ കള്‍ച്ചര്‍, പോപുലര്‍ ആര്‍ട്സ് ആന്റ് ഹെറിറ്റേജ് ഒരുക്കിയ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷം പഴമയും പുതുമയും ഇഴചേരുന്ന ആഹ്ലാദക്കാഴ്ചകളായി. മുതിര്‍ന്ന പൗരന്മാരുടെയും കുടുംബങ്ങളുടെയും നിറഞ്ഞ സാന്നിധ്യമാണ് പരിപാടിയില്‍ ദൃശ്യമായത്. ഇളം തലമുറകളെയും കൂടെക്കൂട്ടി എത്തിയവര്‍ രാഷ്ട്ര പിറവിക്കും മുമ്പേ കടന്നുപോയ ഓര്‍മകളുടെ തീരത്തുകൂടി സഞ്ചരിക്കുകയാണ്. ആഘോഷ വേളയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും നിറഞ്ഞ പങ്കാളിത്തത്തെ സൊസൈറ്റി ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ഫൈസല്‍ മുഹമ്മദ് ഹസന് അല്‍ മാരിഖി എടുത്തു പറഞ്ഞു. സാമൂഹിക സേവന വകുപ്പിന്റെ ഖോര്ഫുക്കാന് യൂണിറ്റുമായി സഹകരിച്ച് ഇമാറാത്തി സംസ്കാരവും ജനപ്രിയ പൈതൃകവും പ്രദര്ശിപ്പിക്കുന്നതിലായിരുന്നു സൊസൈറ്റിയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത കലാരൂപങ്ങളില്‍ വേരൂന്നിയ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും,അല്‍ അയല,അല്യോല തുടങ്ങിയ നാടോടി നൃത്തങ്ങളും ആഘോഷത്തെ അര്ത്തവത്താക്കി. കൂടാതെ,പങ്കെടുത്തവര്‍ക്ക് ഇമാറാത്തി പൗരന്മാരായ പൂര്‍വിക പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രധാരണാ രീതി പരിചയപ്പെടുത്താനും അവ അണിഞ്ഞു ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള അവസരവും ഒരുക്കി. കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം,ജനപ്രിയ ഭക്ഷണങ്ങള്‍,രാജ്യത്തിന്റെ ചരിത്രവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന വര്‍ക്്ഷോപ്പുകള്‍,മത്സരങ്ങള്‍ തുടങ്ങിയവയും ഈദ് അല്‍ ഇത്തിഹാദ് ആഘോഷ ഭാഗമായി ഖോര്‍ഫുക്കാനില്‍ അരങ്ങേറി. ദൈദിലെ ഈദ് അല്‍ ഇത്തിഹാദ് പരിപാടികള്‍ ഡിസംബര്‍ രണ്ടിനാണ് അവസാനിക്കുക. ദൈദ് ഫോര്‍ട്ട് സ്ക്വയറാണ് വേദി. പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന പൈതൃകവും സാംസ്കാരികവുമായ പ്രകടനങ്ങളുടെ നിര തന്നെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പരമ്പരാഗത നൃത്തങ്ങളുടെയും നാടോടി കലകളുടെയും അവതരണം പരിപാടികളെ ജനകീയമാക്കി. കായിക മേഖലയെ സാംസ്കാരിക പൈതൃകവുമായി സംയോജിപ്പിക്കുന്ന വിത്യസ്ത മത്സരങ്ങളില്‍ കൗമാരക്കാരുടെയും പഴമക്കാരുടെയും വീറും വാശിയും പ്രകടം. ഭക്ഷണ സ്റ്റാളുകള്‍, ഇമാറാത്തീ സംഗീതം,പൈതൃക കാഴ്ചകളുടെ പുനരാവിശ്കാരം തുടങ്ങിയവ ദൈദിലെ ഈദ് അല്‍ ഇത്തിഹാദ് കാഴ്ചകളിലേക്ക് ജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നു.