
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
2025-ന്റെ ആദ്യ പകുതിയില്‍ ഉഭയകക്ഷി വ്യാപാരം 38 ബില്യണ്‍ ഡോളറിലെത്തി
അബുദാബി: ഇന്ത്യ-യുഎഇ ഉന്നതതല നിക്ഷേപക സംയുക്ത ടാസ്ക് ഫോഴ്സിന്റെ 13ാമത് യോഗം അബുദാബിയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യാ ഗവണ്മെന്റ് വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയലും ജോയിന്റ് ടാസ്ക് ഫോഴ്സ് യോഗത്തിന് നേതൃത്വം നല്കി. ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. യുഎഇ പ്രതിനിധി സംഘത്തില്‍ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ചെയര്‍മാനും യുഎഇ ചേംബേഴ്സ് ചെയര്‍മാനുമായ അഹമ്മദ് ജാസിം അല്‍ സാബി, ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, യുഎഇ ധനകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൗരി എന്നിവര്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, വിദേശകാര്യ മന്ത്രാലയം തുടങ്ങി വിവിധ ഇന്ത്യന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സംഘടനകളുടെയും മുതിര്‍ന്ന പ്രതിനിധികളാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഇരു രാജ്യങ്ങളിലെയും നിക്ഷേപകര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള ഒരു ഫോറമായി ഇത് പ്രവര്‍ത്തിക്കുന്നു. 2022 മെയ് മാസത്തില്‍ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) നടപ്പിലാക്കിയതിനെത്തുടര്‍ന്ന് വ്യാപാരം വര്‍ധിച്ചതായി യോഗം വിലയിരുത്തു. 2025 ന്റെ ആദ്യ പകുതിയില്‍, ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം ഏകദേശം 38 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 34% വര്‍ദ്ധനവുണ്ടാക്കി. സിഇപിഇ യുഎഇയുടെ 2030 ലെ വ്യാപാര ലക്ഷ്യങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രാപ്തമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി ഏറെ ഗുണകരമാവും. പ്രാദേശിക കറന്‍സികളില്‍ ഉഭയകക്ഷി വ്യാപാരം സാധ്യമാക്കുന്നതിനുള്ള പദ്ധതികളും ചര്‍ച്ച ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരനിക്ഷേപ ബന്ധം ശ്രദ്ധേയമായ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എഡിഐഎ മാനേജിംഗ് ഡയറക്ടറും ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ സഹചെയര്മാനുമായ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. സാമ്പത്തിക പങ്കാളിത്തം വിശാലമാക്കുന്നതിലും ആഴത്തിലാക്കുന്നതിലും ഈ ഫോറം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.