
വാച്ച് ആന്റ് ജ്വല്ലറി ഷോ ഷാര്‍ജ എക്സ്പോ സെന്ററില്‍
ദുബൈ: യുഎഇയും ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍-(CEPA) ക്രിയാത്മകമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ മുന്നോട്ട് വരണമെന്ന് യുഎഇ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ യുഎഇ ചാപ്റ്റര്‍ വ്യക്തമാക്കി. ദുബൈയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലിന്റെ ഉന്നതതല ക്ലോസ്ഡ് ഡോര്‍ യോഗത്തില്‍ ഇന്ത്യ-യുഎഇ സിഇപിഎയുടെ ഭാവിയെക്കുറിച്ചുള്ള പഠനം പുറത്തിറക്കി. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ്സ് നേതാക്കളും പങ്കെടുത്തു. വിദേശകാര്യ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയും ഇന്ത്യാ ഗവണ്മെന്റ് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും യോഗത്തില്‍ പങ്കെടുത്തു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ ഇരു സര്‍ക്കാരുകളും നല്കുന്ന പ്രാധാന്യം അടിവരയിട്ടു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സിഇപിഎ) ഇന്ത്യ-യുഎഇ സാമ്പത്തിക ഇടനാഴിയിലുള്ള ചലനാത്മക സ്വാധീനവുമായിരുന്നു ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം, ഈ കരാര്‍ എണ്ണ ഇതര ഉഭയകക്ഷി വ്യാപാരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയുണ്ടാക്കി. കരാറിന്റെ പശ്ചാത്തലത്തില്‍ രത്നങ്ങളും ആഭരണങ്ങളും, ഭക്ഷ്യ സംസ്കരണം, ടെലികോം, ഹരിത ഊര്‍ജ്ജം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ശക്തമായ വളര്‍ച്ചയോടെ മേഖലാ വൈവിധ്യവല്‍ക്കരണത്തിന് കാരണമായി.
മാത്രമല്ല, കൃത്രിമ ബുദ്ധി, ബഹിരാകാശ സാങ്കേതികവിദ്യ, സുസ്ഥിരത, സാമ്പത്തിക സംയോജനം എന്നിവയുള്‍പ്പെടെ വളര്‍ന്നുവരുന്ന മേഖലകളില്‍ പുതിയ സഹകരണം ഉത്തേജിപ്പിക്കുകയും വ്യാപാര വ്യാപ്തി ഗണ്യമായി വികസിപ്പിക്കുകയും ചെയ്തു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആഗോള മേഖലകളിലേക്ക് സംയോജിപ്പിക്കുന്നതിനും, കയറ്റുമതി സജീവമാക്കുന്നതിനും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സെപ കരാര്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നു. വ്യാപാര മേഖലയില്‍ വേഗത വര്‍ധിപ്പിക്കുന്നതിന് വ്യാപാര കരാറിനെക്കുറിച്ച് കൗണ്‍സില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ‘സിഇപിഎ ഇനി ഒരു വ്യാപാര ഉടമ്പടി മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു ബ്ലൂപ്രിന്റാണ്,’ യുഐബിസിയുസി ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളന് പ്രബന്ധത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. സെപ കരാറിന്റെ പ്രവര്‍ത്തനക്ഷമതയെയും ഒപ്പുവെച്ചതിനു ശേഷമുള്ള സ്വാധീനത്തെയും കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്നതാണ് ഈ പ്രബന്ധം. ബ്രിക്സ്, ജി20, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഗ്രൂപ്പിംഗുകളില് ഇരു രാജ്യങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, ആഗോള നയം, വ്യാപാര ഭരണം, സുസ്ഥിര വികസനം എന്നിവ രൂപപ്പെടുത്തുന്നതിന് സെപ പങ്കാളിത്തത്തിന് നിര്‍ണായക സ്ഥാനമുണ്ട്.