
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ദുബൈ : ആഗോള നഗരമായി മാറിയ ദുബൈയില്‍ നിക്ഷേപമിറക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായി എത്തുന്നു. 2024 ന്റെ ആദ്യ പകുതിയില്‍ ചേംബറില്‍ അംഗമാകുന്ന പുതിയ ഇമാറാത്തി ഇതര കമ്പനികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. 7,860 പുതിയ കമ്പനികളുമായി ഇന്ത്യന്‍ നിക്ഷേപകര്‍ ഒന്നാമതെത്തിയതായി ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കാനും നിക്ഷേപം നടത്താനുമുള്ള ദുബൈയുടെ ശ്രമങ്ങളെ ഇത് സൂചിപ്പിക്കുന്നു. മാത്രമല്ല സുരക്ഷിതമായ നിക്ഷേപ മേഖലയെന്ന നിലയിലും കമ്പനികള്‍ ദുബൈയിലേക്ക് വരുന്നു. ദുബൈ രാജ്യാന്തരഹബ്ബായി മാറിയതിന്റെ ഗുണഫലവും കമ്പനികളെ ആകര്‍ഷിക്കാന്‍ പ്രചോദനമായി. പാക്കിസ്ഥാന്, ഈജിപ്ത്, സിറിയ, യുകെ, ബംഗ്ലാദേശ്, ഇറാഖ്, ചൈന, സുഡാന്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും ദുബൈ ചേംബറിലെപുതിയ അംഗ കമ്പനികളുടെ മുന്‍നിരയില്‍ ഇടം നേടി.
റിയല്‍ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവനങ്ങള്‍, നിര്‍മാണം, ഗതാഗതം, സംഭരണം, ആശയവിനിമയം, സാമൂഹികവും വ്യക്തിഗതവുമായ സേവനങ്ങള്‍ എന്നിവയ്ക്ക് തൊട്ടുപിന്നാലെ ആകെ 41.5% വ്യാപാരവും റിപയറിങ് സേവന മേഖലയും ഒന്നാം സ്ഥാനത്താണ്. 2023നെ അപേക്ഷിച്ച് 23.5% വളര്‍ച്ചാ നിരക്കോടെ മികച്ച അഞ്ച് മേഖലകളില്‍ ഏറ്റവും ശക്തമായ വളര്‍ച്ചയാണ് നിര്‍മാണ മേഖല കൈവരിച്ചത്. ഗതാഗതം, സംഭരണം, വാര്‍ത്താവിനിമയ മേഖലകള്‍ 13.6% വളര്‍ച്ചാ നിരക്ക് കൈവരിച്ചു. റിയല്‍ എസ്റ്റേറ്റ്, വാടകയ്ക്ക് നല്കല്, ബിസിനസ് സേവനങ്ങള്‍ എന്നിവ വര്‍ഷാവര്‍ഷം 9.5% വര്‍ധനവോടെ മൂന്നാം സ്ഥാനത്താണ്.