
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
മസ്കത്ത്: ഒമാനിലെ ഇന്ത്യ ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കുമെന്ന് കമ്മീഷണര്‍ ബാബു രാജേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദേശ പത്രികഫോം വിതരണം നവംബര്‍ 17 മുതല്‍ ആരംഭിക്കും. 21 മുതല്‍ പത്രിക സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെപ്രവര്ത്തി ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഏഴിന് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. 14ന് നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകും. 26ന് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. തുടര്‍ന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക 27ന് പുറത്തുവിടും. ജനുവരി 11ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ ഹാളിലാണ് വോട്ടെടുപ്പ്. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. തിരഞ്ഞെടുപ്പ് ദിവസം സ്കൂള്‍ പരിസരത്തോ പുറത്തോ യാതൊരു വിധത്തിലുള്ള വോട്ട് പിടുത്തവും അനുവദിക്കില്ലെന്നു ഇലക്ഷന് കമ്മീഷന് വ്യക്തമാക്കി. നിലവില്‍ വോട്ടര്‍ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ആയ www.indianschoolsbodelection.org വഴി രക്ഷിതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ അറിയാം . രക്ഷിതാക്കള്‍ക്ക് അവരുടെ പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത വെബ്സൈറ്റ് ലൂടെ പരിശോധിക്കാനാകും. ഇന്ത്യന്‍ സ്കുള് ബോര്‍ഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് രക്ഷിതാക്കളുടെ പ്രതിനിധികളായി തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. മത്സരിക്കുന്നവര്‍ക്ക് ആവശ്യമായ യോഗ്യതകളും മാര്‍ഗനിര്‍ദേശങ്ങളും നിയമാവലിയിലുണ്ട്. വോട്ടര്‍ പട്ടിക 16ന് മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കും. പരാതി ഉള്ളവര്‍ക്ക് ബോര്‍ഡ് അതികൃതരെ അറിയിക്കാം.