
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : പതിവുപോലെ ഇത്തവണയും ദുബൈ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്ത അന്താരാഷ്ട്ര യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര് ഇന്ത്യക്കാര്‍ തന്നെ. ഒമ്പത് മാസത്തിനിടെ 89 ലക്ഷം പേരാണ് ദു ബൈ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. 2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാ ണ് ഇത്രയും പേര് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതില്‍ 18 ലക്ഷം പേര് മുംബൈ എയര്‍പോര്‍ട്ടിലേക്കാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ സൗദിഅറേബ്യയാണ് രണ്ടാംസ്ഥാനത്തുള്ളത്. 5.6 ദശലക്ഷം പേരാണ് സൗദിഅറേബ്യയില്നിന്നും വരികയോ പോകുകയോ ചെയ്തത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ മുന്വര് ഷത്തേക്കാള് 15.2 ശതമാനം വര്‍ധനവുണ്ടായി. ഇതില്‍ 2.3 ദശലക്ഷം പേര് യാത്ര ചെയ്ത റിയാദ് എയര്‍പോര്‍ട്ടാണ് ഏറ്റവും മുന്നിലുള്ളത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 4.7ശതമാനം വളര്‍ച്ചയുണ്ടായതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 4.6 ദശലക്ഷം പേരാണ് യുകെ യിലേക്ക് യാത്ര ചെയ്തത്. 2.9 ദശലക്ഷം പേര് യാത്ര ചെയ്ത ലണ്ടനാണ് ഇന്ത്യക്കുശേഷം ഏറ്റ വും കൂടുതല്‍ പേര് യാത്ര ചെയ്ത രണ്ടാമത്തെ കേന്ദ്രമായി മാറിയത്. പാക്കിസ്ഥാന്, യുഎസ്എ എന്നിവിടങ്ങളില്‍നിന്ന് യഥാക്രമം 3.4 ദശലക്ഷം, 2.6 ദശലക്ഷം യാത്രക്കാരുണ്ടായി. ജര്‍മ്മനിയില്‍നിന്നും 2.0 ദശലക്ഷം യാത്രക്കാരാണുണ്ടായത്. ജിദ്ദ (1.7 ദശലക്ഷം), ന്യൂഡല്‍ഹി (1.6 ദശലക്ഷം), ഇസ്താംബുള്‍ (1.3 ദശലക്ഷം) എന്നിവയും മുന്‍നിര പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ കാലയ ളവില്‍ 60.1 ദശലക്ഷം ബാഗുകളാണ് ദുബൈ എയര്‍പോര്‍ട്ട് കൈകാര്യം ചെയ്തത്. ഇ തില്‍ 92% ലഗേജും 45 മിനിറ്റിനുള്ളില്‍ എത്തിക്കുകയുണ്ടായി.