
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബുദാബി : അബുദാബിയില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മൂന്ന് പുതിയ വിമാന സര്‍വീസ്. ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് കൂടി നേരിട്ട് വിമാന സര്‍വീസ് വരുന്നു. ഇന്റിഗോ എയര്‍ലൈന്‍ ആണ് ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലേക്ക് അബുദാബിയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. മംഗലൂരു, കോയമ്പത്തൂര്‍, തിരുച്ചിറപ്പളളി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. അബുദാബിയിലെ സായിദ് ഇഇന്റര്നാഷണല് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇന്റിഗോ വിമാനത്തിന്റെ പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇന്‍ഡിഗോയുടെ മൂന്ന് പുതിയ നേരിട്ടുള്ള റൂട്ടുകള്‍ അബുദാബി എയര്‍പോര്‍ട്ടുകള്‍ ആരംഭിച്ചതായി അബുദാബി എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചു. ഈ വിപുലീകരണം അബുദാബിയും ഇന്ത്യയിലുടനീളമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും, ഇന്‍ഡിഗോ ഓപ്പറേറ്റഡ് റൂട്ടുകളുടെ എണ്ണം 13 ആയി വര്‍ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പുതിയ വാണിജ്യ വഴികള്‍ രൂപപ്പെടുത്താനും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന കണക്ഷനുകള്‍ സ്ഥാപിക്കാനും ഇന്‍ഡിഗോയുമായുള്ള വിജയകരമായ സഹകരണം വിപുലീകരിക്കാനും കഴിയുമെന്ന് അബുദാബി എയര്‍പോര്‍ട്ട്സ് ഏവിയേഷന്‍ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് നതാലി ജോങ്മ പറഞ്ഞു. ഈ വിപുലീകരണം ഈ മേഖലയിലെ ഇന്‍ഡിഗോയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും യാത്രക്കാരുടെ ഒരു കേന്ദ്രമെന്ന നിലയില്‍ അബുദാബി വഹിക്കുന്ന സുപ്രധാന പങ്കിനെ സൂചിപ്പിക്കന്നതായും ഇന്‍ഡിഗോയിലെ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് പറഞ്ഞു.