
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
മസ്കത്ത്: സലാലയില്‍ ഖരീഫ് സീസണ് ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. ഒമാന്‍ സുല്‍ത്താനേറ്റിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സ്ഥിതി ചെയ്യുന്ന സലാലയിലേക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിമാനയാത്രക്ക് പുറമെ അധികമാളുകളും റോഡ് മാര്‍ഗമാണ് എത്തിച്ചേരുന്നത്. റോഡ് മാര്‍ഗം വരുന്നവര്‍ക്ക് ഒമാന്‍ അധികൃതര്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 75.1 ശതമാനം അഥവാ 722,795 സന്ദര്‍ശകര്‍ റോഡ് മാര്‍ഗം ഒമാന്റെ തെക്ക് ഭാഗത്തുള്ള ദോഫാറിലേക്ക് യാത്ര ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 610,491 പേരും 2022ല്‍ 647,301 സന്ദര്‍ശകര്‍ എത്തിയിരുന്നു. താരതമ്യേന, 24.9 ശതമാനം അല്ലെങ്കില്‍ 239,401 സന്ദര്‍ശകര്‍ മാത്രമാണ് വിമാനത്തില്‍ യാത്ര ചെയ്തത്.
ഖരീഫ് സീസണില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവ് കണക്കാക്കിയാണ് കരമാര്‍ഗം യാത്ര ചെയ്യുന്ന ഒമാനില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള ജിസിസി പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം തിട്ടപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ആകെയുള്ള 666,307 ഖരീഫ് വിനോദസഞ്ചാരികളില്‍ 190,853 പേര് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്, മുന്‍വര്‍ഷത്തേക്കാള്‍ 19.8 ശതമാനം വര്‍ധന. 12 മണിക്കൂര്‍ 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ സാധാരണയായി രാത്രിയില്‍ വാഹനമോടിക്കുന്നവര്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് റോഡ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
വിന്‍ഡ്ഷീല്‍ഡിന്റെ അകത്തും പുറത്തും പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്നത് രാത്രിയില്‍ കാഴ്ചയെ തടസ്സപ്പെടുത്തുന്നതിനാല്‍ നല്ലരീതിയില്‍ വൃത്തിയാക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും പരിശോധിച്ച് അവ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക. സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് നിങ്ങളുടെ കാര്‍ ലൈറ്റുകള്‍ ഓണാക്കണം. ഇത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന വാഹനത്തെ തിരിച്ചറിയാന്‍ കഴിയും.
നിങ്ങളുടെ നേരെ വരുന്ന കാറുകളുടെ ഹെഡ്ലൈറ്റുകളിലേക്ക് നേരിട്ട് നോക്കാതിരിക്കാന്‍ ശ്രമിക്കണം. പകരം റോഡിലെ വെളുത്ത വരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വലത്തോട്ടും ഇടത്തോട്ടും നോക്കാന്‍ പരമാവധി ശ്രമിക്കുക. കാറിന്റെ ഹെഡ്ലൈറ്റുകള് നിങ്ങളുടെ കണ്ണുകളെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും. കൂടാതെ സുരക്ഷിതമായ അകലം പാലിക്കണമെന്നും പോലീസ് പറയുന്നു. വേഗത കുറയ്ക്കുന്നതും കൂട്ടിയിടികള്‍ ഒഴിവാക്കുന്നതും എല്ലാ യാത്രക്കാരുടെയും ജീവന് രക്ഷിക്കുന്നതിനും അകലം ഗുണം ചെയ്യും. രാത്രിയില്‍ കാര്‍ പെട്ടെന്ന് നിര്‍ത്തുകയാണെങ്കില്‍, അത് റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്യുക, ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക, എല്ലാ ലൈറ്റുകളും ഓണാക്കുക, കാണാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക. രാത്രികാലങ്ങളില്‍ കാല്‍നട യാത്രക്കാരെ ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു. മൂടല്‍മഞ്ഞുള്ള കാലാവസ്ഥയില്‍ കുറഞ്ഞ കാഴ്ചയില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും വിദഗ്ധര്‍ ഉപദേശിക്കുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് കാറിലെ കണ്ണാടികള്‍ വൃത്തിയാക്കുക, ഗ്ലാസില്‍ നിന്ന് നീരാവി നീക്കം ചെയ്യുന്നതിനായി വെന്റിലേഷന് ദ്വാരങ്ങളും ഗ്ലാസ് ക്ലീനിംഗ് വൈപ്പറുകളും ഉപയോഗിക്കുക. ഗ്ലാസിലും ജനലുകളിലും നീരാവി പറ്റിപിടിക്കുന്നത് വേഗത്തില്‍ നീക്കംചെയ്യാന്‍, ഉയര്‍ന്ന താപനിലയില്‍ കാറിന്റെ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. സലാലയിലേക്കുള്ള റോഡ് അപകട സാധ്യത ഏറെയുള്ളതിനാല്‍ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നാണ് പൊതുവെയുള്ള നിര്‍ദ്ദേശം.
2 Comments
Muhammed Iqbal
Thanks
Muhammad kashif
It’s good place to explore