
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
വ്യക്തിഗത ഉടമസ്ഥതയില്‍ നടക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനും കാലഹരണപ്പെട്ടവയുടെ ലൈസന്‍സ് റദ്ദാക്കാനും വാണിജ്യ വ്യവസായ മന്ത്രാലയം നടപടി തുടങ്ങി. ഈ ഗണത്തില്‍പെടുന്ന 130 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായാണ് അറിവ്. പണമിടപാട് രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് നടപടി. അന്താരാഷ്ട്ര നിലവാരത്തിലും താഴെ നിരക്കില്‍ ചില പണമിടപാട് സ്ഥാപനങ്ങളില്‍ ഇടപാട് നടക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ രംഗത്ത് അന്വേഷണം നടത്തുന്നതായി അറിയുന്നു. കള്ള പ്പണം വെളുപ്പിക്കല്‍ സംഘങ്ങളെ പിടികൂടാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി മെച്ചപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് സുരക്ഷിത വിപണി ഒരുക്കുകയുമാണ് വാണിജ്യ വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ ഉപഭോക്തൃ ചൂഷണം തടയാനും നടപടികള്‍ സ്വീകരിക്കുമെന്ന് അറിയുന്നു. കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്,സാമ്പത്തിക അന്വേഷണ യൂണിറ്റ് എന്നിവ കര്‍ശന നിയന്ത്രണങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ കൊണ്ടുവന്നിട്ടുള്ളത്. ദേശീയ അന്തര്‍ദേശീയ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന അംഗീകൃത ധനകാര്യ വഥാപനങ്ങളിലേക്ക് പണം കൈമാറ്റ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി വ്യക്തിഗത സ്ഥാപനങ്ങളെ ലൈസന്‍സുള്ള കമ്പനികളാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിന് മന്ത്രാലയം സമഗ്രമായ സര്‍വേ നടത്തുന്നുണ്ട്. നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യതകള്‍ അടയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.