
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
ഷാര്‍ജ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് ബാബു വര്‍ഗീസിന് ഷാര്‍ജ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യാത്രയയപ്പ് നല്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ തുടക്കം മുതല്‍ കമ്മിറ്റി അംഗമായ ബാബു വര്‍ഗീസ് വൈസ് പ്രസിഡന്റ്,ജോ.ട്രഷറര്‍,മാനേജിങ് കമ്മിറ്റി മെമ്പര്‍ തുടങ്ങിയ പദവികളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിരുന്നു.
യാത്രയയപ്പ് ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ബിനു പി സാം അധ്യക്ഷനായി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അഡ്വ.വൈഎ റഹീം ഉദ്ഘടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറര്‍ ഷാജി ജോണ്‍ പ്രസംഗിച്ചു. ബാബു വര്‍ഗീസിനും കുടുംബത്തിനും ഐഒസി രക്ഷധികാരി കെ.ബാലകൃഷ്ണന് തച്ചങ്ങാട് ഉപഹാരം നല്കി.