
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ദുബൈയിലെ മലയാളി ബിസിനസ് നെറ്റ്വര്ക്കായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്സ് അസോസിയേഷന് ക്ലസ്റ്റര്‍ 4 ഖസാകിസ്ഥാനിലെ അല്‍മാട്ടിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. പ്രവാസികളായ 40 മലയാളി ബിസിനസുകാരാണ് യാത്രയില്‍ പങ്കെടുത്തത്. അല്മയാര് ഗ്രുപ്പിന്റെ ഫൗണ്ടര്‍ ചെയര്മാന് മുഹമ്മദ് റഫീഖ് യാത്രയ്ക്ക് നേതൃത്വം നല്കി. ക്ലസ്റ്റര്‍ 4 അംഗങ്ങള്‍ക്കിടയില്‍ ബിസിനസ് ഊര്‍ജസ്വലതയും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു യാത്ര. തിരക്കിട്ട സമയക്രമത്തില്‍ നിന്ന് ഒരു ഇടവേള ന ല്കുകയും, ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കുമുള്ള വേദിയൊരുക്കുകയും ചെയ്തു. സ്മാര്‍ട്ട് ട്രാവല്‍ എംഡി അഫി അഹ്്മദിന്റെ നേതൃത്വത്തിലായിരുന്നു യാത്രയൊരുക്കിയത്. ബിസിനസ് അനുഭവങ്ങള്‍ പങ്കിടാനും പുതിയ സംരംഭങ്ങള്‍ കുറിച്ച് ചര്‍ച്ച ചെയ്യാനും യാത്ര മികച്ച അവസരമായി മാറിയെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബിസിനസ് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഇതുപോലുള്ള വിനോദയാത്രകള്‍ ഗുണപ്രദമാണെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു. ഐപിഎയുടെ ഇത്തരം സംരംഭങ്ങള്‍ ദുബൈയിലെ മലയാളി ബിസിനസുകാരുടെ ഒരുമയും വിപുലീകരണവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് ഐപിഎ ചെയര്മാന് സൈനുദ്ദീന്‍ ഹോട്ട്പാക്ക് പറഞ്ഞു.