
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇ പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വാഹനവുമായി ലണ്ടനില്‍ ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുകയാണ് കാസര്‍കോട് ബേക്കല്‍ സ്വദേശി ഇഖ്ബാല്‍ ഹബ്തൂര്. ദുബൈയില്‍ എല്ലാ യുഎഇ ദേശീയ ദിനാഘോഷ വേളകളിലും വാഹനം അലങ്കരിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ഇഖ്ബാല്‍. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം,പാര്‍ലമെന്റ് മന്ദിരം,ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും ആലേഖനം ചെയ്ത വാഹനപ്രദര്‍ശനം നടത്തി. നിരവധി വിദേശികള്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ഇഖ്ബാല്‍ പറഞ്ഞു.
53ാമത് ദേശീയദിനമായതിനാല് 53 വര്‍ഷം പഴക്കമുള്ള ക്ലാസിക് വാഹനമാണ് ഇത്തവണ അലങ്കരിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവരുടെ ചിത്രങ്ങളാണ് പതിച്ചിട്ടുള്ളത്. കഴിഞ്ഞ 13 വര്‍ഷവും ഇഖ്ബാല്‍ ദുബൈയില്‍ കാര്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഭരണാധികാരികളുടെ പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയ ഇഖ്ബാല്‍ ദുബൈ തന്റെ പോറ്റമ്മയാണെന്ന് പറയുന്നു. ബന്ധുവും ബ്രിട്ടീഷ് പൗരനുമായ സഹീര്‍ റഹ്്മാനുമായായി ചേര്‍ന്നാണ് വാഹനപ്രചാരണം