
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : വൈവിധ്യങ്ങള്ക്കിടം നല്കി വര്‍ണാഭമായ രാഷ്ട്രഘടന പടുത്തുയര്‍ത്തിയും വറ്റാത്ത കാരുണ്യത്തിന്റെ കരങ്ങളുമായി ലോകത്തെങ്ങും പെയ്തിറങ്ങുന്ന സഹാനുഭൂതി കൊണ്ടും ആഗോളതലത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഐക്യ അറബ് നാടുകളുടെ ദേശീയദിനം വിപുലമായ പരിപാടികളോടെ യുഎഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഘോഷിച്ചു. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ പ്രൗഢമായ പതാകയുടെ നിറങ്ങളില്‍ അണിനിരന്ന വിദ്യാര്‍ഥികളേയും പൊതുജനങ്ങളെയും സാക്ഷിനിര്‍ത്തി മേജര്‍ ജനറല്‍ ഡോ.മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ് പതാക ഉയര്‍ത്തി. പൊതുപരിപാടിയില്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ്, ദുബൈ മതകാര്യ വകുപ്പിലെ സേവന വിഭാഗം മേധാവി ഡോ. മുഹമ്മദ് സുഹൈല്‍ അല്‍ മുഹൈരി എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ ദീര്‍ഘമായ യാത്ര സ്മരിച്ചുകൊണ്ട് രാഷ്ട്രപിതാവായ ശൈഖ് സായിദ്, ശൈഖ് റാഷിദ് എന്നിവര്‍ പടുത്തുയര്‍ത്തിയ രാഷ്ട്ര സംവിധാനത്തില്‍ നിയമങ്ങളിലും അവസരങ്ങളിലും സര്‍വര്‍ക്കും തുല്യതയും നീതിയും പ്രദാനം ചെയ്തുവെന്നും ലോകത്തിന്റെ മുഴുവന്‍ ദിക്കുകളില്‍നിന്നും വിവിധ ജനവിഭാഗങ്ങളെ ഈ മഹത്തായ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഇത് നിമിത്തമായെന്നും അവര്‍ പറഞ്ഞു.
ഇസ്്ലാഹി സെന്റര്‍ ഡയരക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം അതിഥികളെ പരിചയപ്പെടുത്തി. മൗലവി ഹുസൈന് കക്കാട് നന്ദി പറഞ്ഞു. വിവിധ മദ്റസകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ആകര്‍ഷകമായ വിവിധ ദേശീയദിന കലാപരിപാടികള്‍ ആഘോഷത്തിന് മിഴിവേകി. ഹവ്വ ഷഹീല്‍ പരിപാടി നിയന്ത്രിച്ചു. പ്രസിഡന്റ് എപി അബ്ദുസ്സമദ്, ട്രഷറര്‍ വികെ സകരിയ്യ,വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി പങ്കെടുത്തു. മുഹമ്മദലി പാറക്കടവ്,ഹനീഫ് (ഡിവിപി),അബു അല്‍ഷാബ്,ശിഹാബ് ഉസ്മാന് പാനൂര്‍,മുനീര്‍ പടന്ന,റിനാസ് സിഎച്ച്,എടിപി കുഞ്ഞിമുഹമ്മദ്,എന്‍എം അക്ബര്‍ഷാ വൈക്കം പരിപാടികള്‍ക്ക് നേതൃത്വം നല്കി.