
വാച്ച് ആന്റ് ജ്വല്ലറി ഷോ ഷാര്‍ജ എക്സ്പോ സെന്ററില്‍
ഷാര്‍ജ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വാച്ച്, സ്വര്‍ണാഭരണ എക്സിബിഷനായ ‘മിഡില്‍ ഈസ്റ്റ് വാച്ച് ആന്റ് ജ്വല്ലറി ഷോ’ ബുധനാഴ്ച ആരംഭിക്കും. ഇതാദ്യമായി ഓസ്ട്രേലിയ, മ്യാന്മര്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദര്‍ശകര്‍ കൂടി ഷോയ്ക്കെത്തും. മിഡില്‍ ഈസ്റ്റ് വാച്ച് ആന്റ് ജ്വല്ലറി ഷോയുടെ 56ാമത് പതിപ്പാണിത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ ഷാര്‍ജ എക്സ്പോ സെന്റര്‍ സംഘടിപ്പിക്കുന്ന ഷോ 28ന് സമാപിക്കും. 500ല്‍ അധികം പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശകര്‍ സ്റ്റാള്‍ തുറക്കും. ആഗോള ആഭരണ, വാച്ച് നിര്‍മ്മാണ വ്യവസായത്തിലെ 1,800 ഡിസൈനര്‍മാര്‍, നിര്‍മ്മാതാക്കള്‍, പ്രൊഫഷണലുകള്‍ ഷോയുടെ ഭാഗമായി ഉപയോക്താക്കളുമായി സംവദിക്കും. ആഗോള ആഭരണ വ്യവസായത്തെ രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ ഫാഷന്‍ പ്രവണതകള്‍ ഷോയിലെത്തുന്നവര്ക്ക് നേരിട്ട് കാണാനാവും. സ്വര്‍ണ്ണം, വജ്രങ്ങള്‍, രത്നക്കല്ലുകള്‍, ആഡംബര വാച്ചുകള്‍ എന്നിവയുടെ എക്സ്ക്ലൂസീവ് ശേഖരങ്ങളും പ്രദര്‍ശനത്തിനെത്തും. ഈ വര്‍ഷത്തെ പതിപ്പില്‍ അന്താരാഷ്ട്ര പ്രാതിനിധ്യത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം പ്രദര്‍ശകരുടെ 68 ശതമാനത്തിലധികം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ഇറ്റലി, ഇന്ത്യ, തുര്‍ക്കി, യുഎസ്, റഷ്യ, യുകെ, ജപ്പാന്, ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ആഗോള ബ്രാന്‍ഡുകളുടെയും ഡിസൈനര്‍മാരുടെയും സവിശേഷ നിര ഇതില്‍ ഉള്‍പ്പെടും. യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍, കുവൈറ്റ്, ലെബനന് രാജ്യങ്ങളിലെ പ്രാദേശിക പ്രദര്‍ശകരുടെ ശക്തമായ സാന്നിധ്യം പ്രദര്‍ശനത്തില്‍ ഉണ്ടാകും. ഇത് സ്വര്‍ണ്ണ, ആഭരണ മേഖലക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിലൊന്നായി ഷോയുടെ സ്ഥാനമുറപ്പിക്കും. ഇന്ത്യ, സിംഗപ്പൂര്‍, തായ്ലന്ഡ് ഉള്‍പ്പെടെ പ്രധാന ആഭരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ദേശീയ പവലിയനുകള്‍ 56ാമത് പതിപ്പില്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കും. 50ല്‍ അധികം പ്രദര്ശകരുമായാണ് ഇറ്റലിയെത്തുന്നത്. ഈ അന്താരാഷ്ട്ര പ്രദര്‍ശന ശാലകള്‍ സന്ദര്‍ശകര്‍ക്ക് സിഗ്നേച്ചര്‍ ആഭരണ ശേഖരങ്ങള്‍ ലഭ്യമാക്കും. സ്വര്‍ണ്ണം, വജ്രങ്ങള്‍, മുത്തുകള്‍, രത്നക്കല്ലുകള്‍, ആഡംബര വാച്ചുകള്‍ എന്നിവയിലെ ഏറ്റവും പുതിയ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം സമകാലിക ആഭരണ ഫാഷന്‍ ട്രെന്റുകളും കാണാനവസരമുണ്ട്. മേഖലയിലെ വിപണികളില്‍ പ്രവേശനം തേടുന്ന ആഗോള ബ്രാന്‍ഡുകള്‍ക്ക് തന്ത്രപരമായ വേദി എന്ന നിലയിലും സഹകരണം വളര്‍ത്തുന്നതിനും പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള പ്രധാന കവാടവുമാണ് ഷാര്‍ജ ഷോ. ആഭരണ ഡിസൈന്‍ കമ്പനികള്‍, നിര്‍മ്മാതാക്കള്‍, എന്നിവരുടെ ഏറ്റവും വലിയ ആഗോള ഒത്തുചേരലുകളില്‍ ഒന്നാണ് മിഡില്‍ ഈസ്റ്റ് വാച്ച് ആന്റ് ജ്വല്ലറി ഷോ. ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാന്‍ഡുകളും ആഭരണ കമ്പനികളും അവതരിപ്പിക്കുന്ന മികച്ച ആഭരണങ്ങള്‍, ആഡംബര ടൈംപീസുകള്‍, വിലയേറിയ കല്ലുകള്‍ എന്നിവയുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സുപ്രധാന വേദിയും കൂടിയാണിത്. ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 വരെയുമാണ് ഷോ സമയം.