നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ഇരുപതാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവം 2025’ നവംബര്‍ 14 ന് വെള്ളിയാഴ്ച്ച അഹമ്മദി ഡല്‍ഹി പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കലാ പരിപാടികളോടൊപ്പം പ്രശസ്ത ഗായകരായ സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബല്‍റാം കെ മോഹന്‍ദാസ്, കൗശിക് എസ് വിനോദ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സംഗീത നിശയും അരങ്ങേറും. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച കണ്ണൂര്‍ ജില്ലക്കാരായ വ്യക്തികളെ ആദരിക്കുന്ന പതിനെട്ടാമത് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് ദൃശ്യ മാധ്യമരംഗത്തെ സേവനങ്ങള്‍ക്ക് മാതൃഭൂമി ന്യൂസിലെ സീനിയര്‍ എഡിറ്റര്‍ മാതു സജിക്ക് നല്കി ആദരിക്കും. പ്രശസ്ത ശില്പി കെ.കെ.ആര് വെങ്ങര രൂപകല്‍പ്പന ചെയ്ത വെങ്കല ശില്പവും, പ്രശസ്തിപത്രവും, 25000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ഫോക്ലോര് അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍, മാധ്യമപ്രവര്ത്തകന് ദിനകരന് കൊമ്പിലാത്ത്, നര്‍ത്തകിയും അധ്യാപികയുമായ സുമിത നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഫോക്കിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ‘Empowering Dreams through Education’ – FOKE Higher Education Scholarship വിദ്യാഭാസ സഹായ പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്ലസ്ടു/തത്തുല്യ കോഴ്സ് കഴിഞ്ഞ ഉയര്‍ന്ന പഠനത്തിനായി സാമ്പത്തിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. പത്രസമ്മേളനത്തില്‍ ഫോക്ക് പ്രസിഡന്റ് ലീജീഷ് പി, ജനറല്‍ സെക്രട്ടറി യു.കെ ഹരിപ്രസാദ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി.എം സുജേഷ്, ട്രഷറര്‍ കെ.വി സൂരജ്, വനിതാവേദി ചെയര്‍പേഴ്സണ്‍ ഷംന വിനോജ്, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എം.സി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.