നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

മസ്കത്ത്: ദുബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ഒമാന്‍ ടീം. ബോധി ലൈഫ് സ്കില്‍സ് അക്കാദമിയില്‍ നിന്നുള്ള യുവ ആയോധനകല പ്രതിഭകളാണ് ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍30-25 ല്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രശസ്ത കരാട്ടെ വിദഗ്ധനും 6ാം ഡാന്‍ ബ്ലാക്ക് ബെല്റ്റുമായ റെന്‍ഷി ജി കുമാറിന്റെ മികവുറ്റ പരിശീലനത്തിലും നേതൃത്വത്തിലുമാണ് മലയാളികളടക്കമുള്ള ടീം ദുബൈയിലെത്തിയത്.
മാസ്റ്റേഴ്സ് വിഭാഗത്തിലെ ചാമ്പ്യനായി റെന്‍ഷി ജി കുമാറിനെ തെരഞ്ഞെടുത്തു. കാറ്റ വിഭാഗത്തില്‍ ഗോള്‍ഡ് ട്രോഫി, കുമിറ്റേ വിഭാഗത്തില്‍ ഗോള്‍ഡ് ട്രോഫി തുടങ്ങി ഡബിള്‍ ഗോള്‍ഡ് വിജയിയായി കരാട്ടെ ലോകത്ത് യുവതലമുറയ്ക്ക് പ്രചോദനമാവുകയും ചെയ്തു. റെന്‍ഷി ജി കുമാര്‍ ടീം അംഗങ്ങളുടെ നേട്ടങ്ങള്‍: പ്രണവ് വി. നായര്‍ 1ാം സ്ഥാനം, കുമിറ്റേ, 3ാം സ്ഥാനം കാറ്റ. ദര്ശന് ശ്രീനിവാസ് 1ാം സ്ഥാനം, കുമിറ്റേ, 2ാം സ്ഥാനം കാറ്റ.
അതിര്ഷ് പാര്‍ത്ഥസാരഥി 2ാം സ്ഥാനം, കുമിറ്റേ, 3ാം സ്ഥാനം കാറ്റ. അവനീഷ് പാര്‍ത്ഥസാരഥി 2ാം സ്ഥാനം, കുമിറ്റേ, 2ാം സ്ഥാനം കാറ്റ. രുദ്ര വിശാല്‍ സുതാര്‍ 1ാം സ്ഥാനം കാറ്റ, 2ാം സ്ഥാനം കുമിറ്റേ. ഗുണിത് ചതുര്‍വേദി 1ാം സ്ഥാനം കാറ്റ, 1ാം സ്ഥാനം കുമിറ്റേ. ഗോപേശ്കൃതിക് പാര്‍ത്ഥസാരഥി 1ാം സ്ഥാനം കുമിറ്റേ.