
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
മനാമ: ബഹ്റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ 2024-2025 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയുടെ ഉദ്ഘാടനം കെഎംസിസി ആസ്ഥാന മന്ദിരത്തില്‍ നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റ്് അഷ്റഫ് മഞ്ചേശ്വരരം അധ്യക്ഷനായി. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.
2024-25 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതി മുസ്തഫ സുങ്കതകട്ട അവതരിപ്പിച്ചു. പ്രവാസികളായ കെഎംസിസി കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് കൂടുതലും പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ കമ്മറ്റി മെമ്പര്‍മാരുടെ 10,+2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനവും അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കാസര്‍കോട് ജില്ലാ കെഎംസിസി പ്രവര്‍ത്തകര്‍ക്കുള്ള ഡിസ്കൗണ്ട് കാര്‍ഡിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു.
ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ബിസിനസ് അവാര്‍ഡ് ഖലീല്‍ സ്പെക്ട്രത്തിന് എ.കെ.എം അഷ്റഫ് എം.എല്‍.എ നല്കി. ബഹ്റൈനിലെ സാമൂഹിക,സാംസ്കാരിക,ചാരിറ്റി മേഖലയില്‍ തിളങ്ങി നില്‍ക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു. ലത്തീഫ് ഉപ്പള,റിയാസ് കാസഅറേബ്യ, അബ്ദുല്‍റസാഖ് ഹാജി,ഷാഫി പാറക്കട്ട,സലീം തളങ്കര,റഹീം ബാവ കുഞ്ഞ്,ഷംസു ചിക്കറ്റ് അറേബ്യ,കലന്തര്‍,യൂസുഫ് ഉപ്പള,പികെ ഹനീഫ് തുടങ്ങിയവര്‍ ആദരവ് ഏറ്റുവാങ്ങി.
മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍,സമസ്ത ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ്, കെഎംസിസി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷാഫി പാറക്കട്ട,സലിം തളങ്കര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുല്ല പുത്തൂര്‍, ഖാദര്‍ പൊവ്വല്‍, ഖലീല്‍ ചെംനാട്, ഫാഹിസ് തളങ്കര, മഹറൂഫ് തൃക്കരിപ്പൂര്‍,സലിം കാഞ്ഞങ്ങാട്, റിയാസ് കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്ടഌസ്വാഗതവും ട്രഷറര്‍ അച്ചു പൊവ്വല്‍ നന്ദിയും പറഞ്ഞു.