
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : കണ്ണൂര്‍ സാംസ്കാരിക വേദി (കസവ്) ഭാരവാഹികളായി പിആര്‍ പ്രകാശ് (പ്രസിഡന്റ്),ഷിജി അന്ന ജോസഫ്(ജനറല്‍ സെക്രട്ടറി), ദിവ്യ നമ്പ്യാര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ മനാഫ് മാട്ടൂല്‍(വര്‍ക്കിങ് പ്രസിഡന്റ്), ബുഖാരി തലശ്ശേരി,ഹംസക്കുട്ടി,സന്ധ്യ സജേഷ് (വൈസ് പ്രസി.),നഹീദ് ആറാംപീടിക,ജഗദീഷ് പഴശ്ശി(ജോ.സെക്ര.),റഹ്മാന് കാസിം(ജോ. ട്രഷറര്‍),ഫാസില്‍ മാങ്ങാട്,കെടിപി ഇബ്രാഹിം(കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന കണ്വന്ഷന് പ്രഭാകരന് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മനാഫ് മാട്ടൂല്‍ അധ്യക്ഷനായി. അനീഷ് റഹ്മാന് നീര്‍വേലി,ദിജേഷ് ചേനോളി പ്രസംഗിച്ചു. സഖറിയ കെ അഹമ്മദ് സ്വാഗതവും റഹ്മാന് കാസിം നന്ദിയും പറഞ്ഞു.