
തലമുറകളെ കോര്‍ത്തിണക്കി ജിഡിആര്‍എഫ്എ ദുബൈ ലോക വയോജന ദിനം ആഘോഷിച്ചു
ദുബൈ: കേരള എക്സ്പാറ്റ് ഫുട്ബോള്‍ അസോസിയേഷന്-കെഫ സംഘടിപ്പിക്കുന്ന അല്‍ ഐന്‍ ഫാംസ് കെഫ ചാമ്പ്യന്‍സ് ലീഗ് സീസണ് 5 ദുബൈയില്‍ ആരംഭിച്ചു. പി.ടി.എ മുനീര്‍, അബൂബക്കര്‍ കുറ്റിക്കോല്‍, പികെ അന്‍വര്‍ നഹ, സിറാജുദ്ദീന് ആജല്‍, സിറാജുദ്ദീന് ആസ്റ്റര്‍, നൗഷാദ് പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ദുബൈ പൊലീസിന്റെ ബാന്‍ഡ് പെര്‍ഫോര്‍മന്‍സും അവയര്‍നെസ് ക്ലാസും നടന്നു. ആദ്യ മത്സരത്തില്‍ മബ്രൂക്ക് റിയല്‍ എസ്റ്റേറ്റ് സോക്കര്‍ സ്റ്റാര്‍സ് എസ്ഫ്ടി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹിമാലയകൂള് അറക്കല്‍ എഫ്സിയെ കീഴടക്കി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമുള്ള മികച്ച തിരിച്ചുവരവിലൂടെ ആര്‍കെ വയനാട് എഫ്സി, മുന്‍ ചാമ്പ്യന്മാരായ അബ്രിക്കോ എഫ്സിയെ തോല്‍പ്പിച്ചു. റിവേറ വാട്ടര്‍ ഏഴിമലയും ഒയാസിസ് കെയര്‍ ആയുര്‍വേദ എകെ 47 യുഎഇയും തമ്മിലുള്ള മത്സരം 1-1 സമനിലയില്‍ കലാശിച്ചു. നാലാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബിന്‍ മൂസ ഗ്രൂപ്പ് എഫ്സി, ആദ്യ ഗോള്‍ നേടിയെങ്കിലും, ശക്തമായ തിരിച്ചുവരവിലൂടെ ലീന്‍ ഗ്രൂപ്പ് ജിസെവന്‍ എല്‍ ഐന്‍ 2-1ന് വിജയിച്ചു. ദിവസത്തിന്റെ അവസാന മത്സരത്തില്‍, ബെയ്നൂന എഫ്സി അബു ദാബി, കഴിഞ്ഞ വര്‍ഷത്തെ സീസണ് ജേതാക്കളായ കെഡബ്ല്യു ഗ്രൂപ്പിനെ സമനിലയില്‍ പിടിച്ചുകെട്ടി. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സരങ്ങള്‍ തുടരും.