
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പ്രായോജകരാകുന്ന ഫ്രാഗ്രന്‍സ് വേള്‍ഡ് പെര്‍ഫ്യൂംസ് കേരളോത്സവം നാളെയും മറ്റന്നാളുമായി ദുബൈ അല്‍ ഖിസൈസ് അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 4 മണി മുതല്‍ അരങ്ങേറും. നാളെ സാംസ്കാരിക സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നര്‍ത്തകിയും സിനിമാ താരവുമായ മേതില്‍ ദേവിക മുഖ്യാതിഥിയാവും. ഇന്ത്യന്‍ കോ ണ്‍സുലേറ്റ് പ്രതിനിധിയും ദുബൈയിലെ സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. കേരളീയ കലാ പൈതൃകത്തിന്റെ അകം പൊരുളുകളും സാംസ്കാരിക ഗരിമയും വിളിച്ചറിയിക്കുന്ന ഗ്രാമോത്സവത്തെ പ്രവാസ മണ്ണിലേക്ക് പുനരാവിഷ്കരിക്കുന്ന കേരളോത്സവത്തില്‍ പത്മശ്രീ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളവും അരങ്ങേറും. യുവ ഗായകര്‍ ആര്യദയാല്‍,സച്ചിന് വാര്യര്‍ തുടങ്ങിയവര്‍ ആദ്യ ദിവസവും,സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് ബാന്റിനൊപ്പം സ്റ്റാര്‍ സിങ്ങര്‍ വിജയി അരവിന്ദ് നായര്‍ രണ്ടാം ദിനവും സംഗീത നിശയൊരുക്കും. നൂറോളം വര്‍ണക്കുടകള്‍ ഉള്‍പ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഉണ്ടാവും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയില്‍ പൂക്കാവടികള്‍,തെയ്യം,കാവടിയാട്ടം,നാടന്‍പാട്ട്, തുടങ്ങിയ കലാരൂപങ്ങള്‍ വര്‍ണ വിസ്മയമൊരുക്കും. ഉത്സവ നഗരിയിലെ സാഹിത്യ സദസില്‍ എഴുത്തുകാരും വായനക്കാരും ചേര്‍ന്ന് നടത്തുന്ന സംവാദങ്ങള്‍,പുസ്തകശാല,കവിയരങ്ങ്, പ്രശ്നോത്തരികള്,തത്സമയ പെയിന്റിങ്ങ്, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാള്‍വഴികളും ഉള്‍കൊള്ളുന്ന ചരിത്ര പുരാവസ്തു പ്രദര്‍ശനങ്ങളും സദസ്യര്‍ക്കും പുതുതലമുറക്കും പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കും. സംഘാടക സമിതി ഭാരവാഹികളായ ഒ.വി മുസ്തഫ,എന്‍കെ കുഞ്ഞഹമ്മദ്,പ്രദീപ് തോപ്പില്‍,അനീഷ് മണ്ണാര്‍ക്കാട്,ഷിഹാബ് പെരിങ്ങോട്,ജിജിത അനില്‍കുമാര്‍,ലിജിന കൃഷ്ണന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.