
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
അബുദാബി: ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കയറ്റുമതി കേന്ദ്രമായി യുഎഇ. ഇന്ത്യ-യുഎഇ സെപ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിച്ചു. നേരത്തെ ഇന്ത്യയുടെ മൂന്നാമത്തെ ട്രേഡ് പാര്‍ട്ണറായിരുന്നു യുഎഇ. യുഎസും ചൈനയും കഴിഞ്ഞാല്‍ യുഎഇ ആയിരുന്നു. ഇപ്പോള്‍ ചൈനയെ പിന്തള്ളി ആ സ്ഥാനത്തേക്ക് യുഎഇ കടന്നുവന്നു. സെപ കരാര്‍ നടപ്പാക്കിയ ശേഷം 2022 മെയ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 67.5 ബില്യന്‍ ഡോളറിന്റെ വ്യാപാരം വര്‍ധിച്ചു. 14 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് കണക്കാക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക വ്യാപാര കണക്കുകള്‍ പ്രകാരം യുഎസ് ആണ് ഇന്ത്യയുടെ ഒന്നാമത്തെ വാണിജ്യ പങ്കാളി. ഒന്‍പതാമത്തെ ഏറ്റവും വലിയ സമുദ്രോല്പന്ന കയറ്റുമതി വിപണിയും യുഎഇ തന്നെ. ഇന്ത്യയുടെ മൊത്തം ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ 6% വര്‍ധനയുണ്ട്. ഇന്ത്യയില്‍ നിന്നും
ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങളിലൂടെ കയറ്റുമതി രാജ്യങ്ങളില്‍ ചൈനയെ പിന്തള്ളി നെതര്‍ലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് ശ്രദ്ധേയമായ മാറ്റം. കഴിഞ്ഞ വര്‍ഷവും ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യകേന്ദ്രങ്ങളില്‍ യുഎസും യുഎഇയുമായിരുന്നു മുന്നില്‍. എന്നാല്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ചൈനക്കും റഷ്യക്കും ശേഷം മൂന്നാം സ്ഥാനത്താണ് യുഎഇ. സൗദി കയറ്റുമതിയില്‍ എട്ടാം സ്ഥാനത്തും ഇറക്കുമതിയില്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ജിസിസിയില്‍നിന്ന് കയറ്റുമതി, ഇറക്കുമതി പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ എത്തിയത് യുഎഇയും സൗദി അറേബ്യയും മാത്രം.
വിലപിടിച്ച ലോഹങ്ങള്‍, രത്നങ്ങള്‍, സ്വര്‍ണ, വജ്ര-രത്ന ആഭരണങ്ങള്‍, ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങള് എന്നിവയ്ക്കു പുറമെ പഴം, പച്ചക്കറി, പഞ്ചസാര, ധാന്യങ്ങള്‍, തേയില, ഇറച്ചി, കടല്‍ വിഭവങ്ങള്‍ തുടങ്ങിയ ഭക്ഷ്യോല്പന്നങ്ങളും യുഎഇയിലേക്ക് കയറ്റി അയയ്ക്കുന്നു. വസ്ത്രങ്ങള്‍, മെഷിനറി ഉല്പന്നങ്ങള്, രാസവസ്തുക്കള്‍ യുഎഇയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. സെപ കരാര്‍ പ്രകാരം കയറ്റുമതിക്കാര്‍ പ്രത്യേക നികുതിയിളവുണ്ട്. അതേസമയം ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തിന്റെ പങ്കാളിത്തം വളരെ കുറവാണ്. ഇന്ത്യാ സര്‍ക്കാരിന്റെ പുതിയ സെപ കരാര്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളാണ്. 100 ബില്യണ്‍ ഡോളറിലേക്ക് കൂതിക്കുന്ന ഇന്‍ഡോ-യുഎഇ ട്രേഡ് റിലേഷന്‍ എങ്ങിനെ കേരളത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരാണ് പദ്ധതികള്‍ തയ്യാറാക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോക കേരള സഭ തിരുവനന്തപുരത്തെ നടന്നുവെങ്കിലും ഫലപ്രദമായ ചര്‍ച്ചയൊന്നും നടന്നതായി അറിവില്ല. ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്പന്നങ്ങള്, മുത്ത്, വജ്രങ്ങള്‍, സ്വര്‍ണം, എയര്‍ക്രാഫ്റ്റ്-സ്പേസ്ക്രാഫ്റ്റ് പാര്‍ട്സുകള്‍, പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയവയാണ് യുഎഇയില്‍നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.