
ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15ന് തുറക്കും
വിടപറഞ്ഞത് ആധുനിക ദുബൈയുടെ ശില്പികളിലൊരാള്
ദുബൈ: രാജ്യത്തെ ആദ്യത്തെ മികച്ച സംരംഭകരില്‍ ഒരാളായ ഹുസൈന് അബ്ദുറഹ്മാന് ഖാന്സാഹെബിന്റെ വിയോഗത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അനുശോചനം രേഖപ്പെടുത്തി. 1935 ല്‍ സ്ഥാപിതമായ ഖാന്‍സാഹെബ് ഗ്രൂപ്പ് യുഎഇയുടെ വികസനത്തിന് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. യുഎഇയില്‍ നിരവധി പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകള്‍ നിര്‍മ്മിച്ചു. 1954 മുതല്‍ 2016 വരെ ഗ്രൂപ്പിന്റെ ചെയര്‍മാനായി ഹുസൈന് അബ്ദുള്‍റഹ്മാന്‍ ഖാന്‍സാഹെബ് സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ വികസനത്തിന്റെ ആദ്യ നാളുകളില്‍ യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്കിയ ഖാന്‍സാഹെബ് നിര്‍മ്മാണ മേഖലയിലെ തുടക്കക്കാരനായിരുന്നു. പ്രാദേശികമായും അന്തര്‍ദേശീയമായും നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സംഭാവന നല്‍കുകയും ചെയ്തു. മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 2021 ല്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അദ്ദേഹത്തെ ആദരിച്ചു. രാജ്യത്ത് അടിസ്ഥാന വികസനം ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, അനാഥര്‍ക്കുള്ള വീടുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ അദ്ദേഹം മികച്ച സംഭാവന നല്കി. ആധുനിക ദുബൈയെ കെട്ടിപ്പടുക്കുന്നതില്‍ തന്റേതായ പങ്ക് വഹിച്ചു.
1954ല്‍, കമ്പനിയുടെ സ്ഥാപകനായ തന്റെ അമ്മാവനായ ഖാന്‍സാഹെബ് ഹുസൈന് ബിന്‍ ഹസ്സന് അമാദില്‍ നിന്ന് ബിസിനസ്സ് ഏറ്റെടുത്ത ശേഷം, ഹുസൈന് ഖാന്‍സാഹെബ് ഗ്രൂപ്പിന്റെ ചെയര്‍മാനായി ചുമതലയേറ്റു. 1935-ല്‍ ദുബൈ അല്‍ മക്തൂം ആശുപത്രിയിലേക്കുള്ള ആദ്യ റോഡ് നിര്‍മിച്ചു.
ഷാര്‍ജയെ റാസല്‍ ഖൈമയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ മോട്ടോര്‍ ട്രാക്ക് നിര്‍മ്മിച്ചു. ദുബൈയിലെ ആദ്യത്തെ ആരോഗ്യ സംരക്ഷണ കേന്ദ്രമായ അല്‍ മക്തൂം ആശുപത്രി നിര്‍മ്മിച്ചു. നഗരത്തിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ 2009 ല്‍ ഇത് അടച്ചുപൂട്ടിയിരുന്നു. അബുദാബി ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ കോസ്വേ പൂര്‍ത്തിയായി. യുഎഇയിലുടനീളമുള്ള ഗതാഗതം പരിവര്‍ത്തനം ചെയ്യുന്നതില്‍ ഹുസൈന് മുഖ്യ പങ്ക് വഹിച്ചു. 1967 ല്‍ ദുബൈയില്‍ ആദ്യത്തെ പള്ളിയായ സെന്റ് മേരീസ് പള്ളി നിര്‍മ്മിച്ചു. 1969 ദുബൈ ക്ലോക്ക് ടവര്‍ റൗണ്ട്എബൗട്ട് സ്ഥാപിച്ചു. ദുബൈ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ വ്യോമയാന ഇന്ധന സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇത് വിമാനത്താവളങ്ങളുടെ വിപുലീകരണത്തിന് തുടക്കം കുറിച്ചു. 1975 ഷാര്‍ജ വിമാനത്താവളം നവീകരിച്ചു. 1994 ല്‍ ദുബൈ ട്രേഡ് സെന്റര്‍ അണ്ടര്‍പാസ് നിര്‍മാണത്തില്‍ പങ്ക് വഹിച്ചു. ഇത് ശൈഖ് സായിദ് റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനും നഗര കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി പൂര്‍ത്തിയാക്കി. 2002 ല്‍ മാള്‍ ഓഫ് ദി എമിറേറ്റ്സ് നിര്‍മിച്ചതോടെ യുഎഇയിലെ ഏറ്റവും വലിയ വാണിജ്യ വികസനങ്ങളിലൊന്നായി മാറി. യുഎഇയുടെ വികസനത്തില്‍ അദ്ദേഹത്തിന്റെ ദര്‍ശനം വേറിട്ടതായിരുന്നു. ആധുനിക ദുബൈയുടെ വളര്‍ച്ചയില്‍ ഹുസൈന് ഖാന്‍സാഹെബ് നിര്‍ണായക പങ്കുവഹിച്ചു.